USA

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസ്; ചുക്കാന്‍ പിടിച്ച എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി; വ്യാജയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യിപ്പിച്ചുവെന്ന് കുറ്റം
യുഎസില്‍ വിസ തട്ടിപ്പ് കേസില്‍ അകപ്പെട്ട  എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ  യുഎസ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച് ജയില്‍ പുള്ളികളുടെ ജമ്പ് സ്യൂട്ടുകള്‍ ധരിപ്പിച്ച് വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ഇവരെ കോടതിയില്‍ എത്തിച്ചിരുന്നത്. ഡെട്രോയിറ്റിലെ കോടതിയിലാണ് ഇവരെ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന ചാര്‍ജുകള്‍ ഇവര്‍ എല്ലാവരും നിഷേധിച്ചിരിക്കുകയാണ്.   മിച്ചിഗനിലെ വ്യാജ യൂണിവേഴ്‌സിറ്റിയിലേക്ക് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എന്‍ റോള്‍ ചെയ്യിപ്പിച്ച് ഇവിടുത്തെ സ്റ്റുഡന്റ് വിസ സിസ്റ്റത്തെ ദുരുപയോഗിച്ച് യുഎസില്‍ അനധികൃതരമായി നിലകൊള്ളാന്‍ സഹായിച്ചുവെന്ന കേസാണ് ഈ എട്ട് പേര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന്. ഇവരുടെ സേവനം നിയമവിരുദ്ധമായി

More »

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 3750 സൈനികരെ കൂടി അയച്ച് പെന്റഗണ്‍; വന്‍മതില്‍ പണിയുന്നതിനുള്ള ഡീലിലെത്തിയില്ലെങ്കില്‍ വീണ്ടും ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്യുകയോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി
യുഎസ് മെക്‌സിക്കോയുമായി പങ്ക് വയ്ക്കുന്ന തെക്കന്‍ അതിര്‍ത്തിയിലേക്ക് 3750ല്‍  അധിക സൈനികരെ കൂടി അയച്ചു. മൂന്ന് മാസത്തേക്ക് ബോര്‍ഡര്‍ ഏജന്റുമാരെ സഹായിക്കുന്നതിനാണ് ഇവരെ പെന്റഗണ്‍ അയച്ചിരിക്കുന്നത്.  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇവര്‍ കൂടി അതിര്‍ത്തിയിലെത്തുന്നതോടെ  കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍

More »

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ കുരുക്കിയ സംഭവം; ഇന്ത്യ യുഎസിനെ പ്രതിഷേധം അറിയിച്ചു; ' പേ-ടു- സ്റ്റേ' ഇമിഗ്രേഷന്‍ തട്ടിപ്പ് പൊളിക്കുന്നതിനായി കെണിയൊരുക്കിയത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി
യുഎസിലെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്‍ റോള്‍ ചെയ്തുവെന്ന കുറ്റം ചുമത്തി 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ  യുഎസില്‍ അറസ്റ്റ് ചെയ്തതിലുള്ള നയതന്ത്രപരമായ പ്രതിഷേധം ഇന്ത്യ യുഎസിനെ അറിയിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മിച്ചിഗന്‍ സ്‌റ്റേറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പ രസ്യം കൊടുത്തിരുന്ന  യൂണിവേഴ്‌സിറ്റി ഓഫ് ഫാര്‍മിംഗ്ടണില്‍  എന്‍ റോള്‍

More »

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; കുറ്റം വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ചു; കുടുക്കിയത് വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതരൊക്കിയ വല
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പെട്ട് പോയെന്ന് റിപ്പോര്‍ട്ട്. മിച്ചിഗനിലെ ഒരു വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതര്‍ വിരിച്ച വലയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്.  വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ്

More »

യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും രംഗത്തെത്തി.  ഇതിനെ പ്രതിരോധിക്കുന്നതിനുള്ള  നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ്

More »

യുഎസില്‍ നിന്നും ആദ്യത്തെ ഹോണ്ടുറാസ് അഭയാര്‍ത്ഥിയെ മെക്‌സിക്കോയിലേക്ക് അയച്ചു; പുതിയ നയത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ യുഎസ് മെക്‌സിക്കോയിലേക്ക് അയക്കും; അമേരിക്കന്‍ കുടിയേറ്റ നയത്തിലെ വിപ്ലവകരമായ ചുവട് വയ്പ്
ഹോണ്ടുറാസ് അടക്കമുളള സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ കേസുകള്‍ യുഎസിലെ ഇമിഗ്രേഷന്‍ കോടതികളില്‍ നടക്കുന്നതിനിടെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുമെന്ന പ്രഖ്യാപനം ഈ മാസം ആദ്യം ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ നടത്തിയിരുന്നുവല്ലോ. ആ നിര്‍ണായക നയത്തിന് തുടക്കം കുറിച്ച്

More »

യുഎസ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജ തന്റെ വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്ത്; തന്നെ ഹിന്ദു നാഷണലിസ്റ്റ് എന്ന് വിളിക്കുന്നത് അടിസ്ഥാനരഹിതമെന്ന് തുളസി ഗബാര്‍ഡ്; മാതൃരാജ്യമായ യുഎസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യുന്നത് വംശീയതയെന്ന്
തന്നെ ' ഹിന്ദു നാഷണലിസ്റ്റ്' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കടുത്ത തിരിച്ചടിയുമായി യുഎസിലെ ഇന്ത്യന്‍ വംശജയായ ലോമേയ്ക്കര്‍ തുളസി ഗബാര്‍ഡ് രംഗത്തെത്തി. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വുമണാണ് തുളസി.ആദ്യമായി  അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ

More »

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള ട്രംപിന്റെ കണക്കുകളെ ചോദ്യം ചെയ്ത് വിദഗ്ധര്‍; ട്രംപ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ചുവെന്ന് ; ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്തിട്ടും വന്മതില്‍ നിര്‍മിക്കാന്‍ ഫണ്ട് നേടാനാവാത്തതില്‍ കടുത്ത വിമര്‍ശനം
അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് വിദഗ്ദര്‍ രംഗത്തെത്തി.യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് നിരത്തിയിരിക്കുന്ന കണക്കുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും അതേ സമയം ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഞായറാഴ്ച നിരവധി വിദഗ്ദര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍

More »

യുഎസില്‍ വച്ച് കുടിയേറ്റക്കാര്‍ക്ക് കുട്ടി ജനിച്ചാല്‍ പൗരത്വം അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ കടുത്ത നീക്കം; നിരവധി ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കും
 യുഎസിലെ പൗരന്‍മാരല്ലാത്തവര്‍ക്ക് യുഎസിലെ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്  ബെര്‍ത്ത്‌റൈറ്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന നടപടി അവസാനിപ്പിക്കാുന്ന നടപടിയുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന  ഏറ്റവും കടുപ്പമേറിയതും കര്‍ക്കശമായതുമായ

More »

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം ; മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് പിടികൂടി, പിടിയിലായത് 58 കാരന്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാല്‍ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി

ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ' ചെറിയ തിന്മയെ ' തിരഞ്ഞെടുക്കാന്‍ ആഹ്വാനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും. സെപ്റ്റംബര്‍ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും.

വലിയ വില നല്‍കേണ്ടിവരും ; തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ടെയ്ലര്‍ സ്വിഫ്റ്റ് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന കമലട്രംപ് ആദ്യ സംവാദം ഇന്നലെ നടന്നിരുന്നു.

കമല ജയിച്ചാല്‍ ഇസ്രയേല്‍ ഇല്ലാതാകുമെന്ന് ട്രംപ്, ലോക നേതാക്കള്‍ ട്രംപിനെ നോക്കിച്ചിരിക്കുന്നെന്ന് കമല; യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി സംവാദം വാക് പോരിലെത്തി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ കൊമ്പുകോര്‍ത്ത് സ്ഥാനാര്‍ഥികളായ ഡോണള്‍ഡ് ട്രംപും കമല ഹാരിസും. വിവാദ വിഷയങ്ങളില്‍ പരസ്പരം കടന്നാക്രമിച്ച് കൊണ്ടാണ് ഫിലാഡല്‍ഫിയയില്‍ നടന്ന ഇത്തവണത്തെ ആദ്യ സംവാദത്തില്‍ ഇരു സ്ഥാനാര്‍ഥികളും

മോദി എന്റെ ശത്രുവല്ല, അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം, അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്, വാഷിങ്ടണില്‍ രാഹുല്‍ഗാന്ധി

നരേന്ദ്ര മോദി യഥാര്‍ത്ഥത്തില്‍ തന്റെ ശത്രുവല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി എന്റെ ശത്രുവല്ല, അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം, അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്ന് വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കവേ രാഹുല്‍