Australia

9 കാരിയെ കൊലപ്പെടുത്തിയ സംഭവം ; കുട്ടിയുടെ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം തടവ്
9 കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. ചാര്‍ലീസ് മൂട്ടന്‍ എന്ന പെണ്‍കുട്ടിയെ വെടിവച്ചുകൊലപ്പെടുത്തി മൃതദേഹം ബാരലില്‍ തള്ളിയ സംഭവത്തിലാണ് 33കാരന് കോടതി ശിക്ഷ വിധിച്ചത്. 2022 ജനുവരിയിലായിരുന്നു ജസ്റ്റിന്‍ ല്യൂറന്‍സ് സ്‌റ്റെയ്ന്‍ ക്രൂര കൃത്യം ചെയ്തത്. ബ്ലൂ മൗണ്ടെയ്ന്‍സില്‍ ബാരലില്‍ നിന്നാണ് മുറിവേറ്റ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മയാണ് വെടിവച്ചതെന്ന് പ്രതി ആരോപിച്ചെങ്കിലും തെളിയിക്കാനായില്ല. ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതിയില്‍ ആയിരുന്നു വിചാരണ.  

More »

തൊഴില്‍ സമയത്തിന് ശേഷം ഓഫീസ് ഇ മെയിലും കോളും ഇനി പരിഗണിക്കേണ്ടതില്ല, റൈറ്റ് ടു ഡിസ്‌കണക്ട് നിയമം രാജ്യത്ത് പ്രാബല്യത്തില്‍
തൊഴില്‍ സമയത്തിന് ശേഷം ഓഫീസ് ഇ മെയിലും കോളും ഇനി പരിഗണിക്കേണ്ടതില്ല, റൈറ്റ് ടു ഡിസ്‌കണക്ട് ആക്ട് നിലവില്‍ വന്നു. ജോലി സമയത്തിന് മുമ്പും ശേഷവും തൊഴില്‍ മേധാവിയുടെ മെസേജുകള്‍ അവഗണിക്കുന്നവര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതാണ് പുതിയ നിയമം. ജോലി സമയം കഴിഞ്ഞാല്‍ കോളുകള്‍, ഇമെയിലുകള്‍ എന്നിവയ്ക്ക് മറുപടി നല്‍കണമെന്ന് തൊഴില്‍ മേധാവികള്‍ക്ക് ഇനി നിര്‍ബന്ധിക്കാനാവില്ല. 15 ലധികം

More »

കുറ്റകൃത്യങ്ങള്‍ തടയാന്‍ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ കൂടുതല്‍ കര്‍ശന നിയമം കൊണ്ടുവരും
കുറ്റകൃത്യങ്ങള്‍ തടയാന്‍ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ കൂടുതല്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് നിയുക്ത മുഖ്യമന്ത്രി ലിയ ഫിനോകിയാരോ . ക്രിമിനല്‍ പ്രായ പരിധി 12 ല്‍ നിന്ന് 10 ആക്കി കുറയ്ക്കും. ഇതിനായുള്ള നിയമം ഉടന്‍ അവതരിപ്പിക്കുമെന്നും ലിയ ഫിനോകിയാരോ പറഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ കുറ്റകൃത്യത്തില്‍പ്പെടുന്നവര്‍ക്ക് ജാമ്യ അവസരം ഇല്ലാതെയാകുമെന്നും ജയിലിലേക്ക് റിമാന്‍ഡ്

More »

സിഡ്‌നിയില്‍ കത്തിയാക്രമണം ; നാലു പേര്‍ക്ക് പരിക്ക് ; അക്രമിയെ ചോദ്യം ചെയ്യുന്നു
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. അക്രമിയെ പിടികൂടി ചോദ്യം ചെയ്യുന്നു. കാറുകള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിയാക്രമണത്തിന് കാരണമെനന് പൊലീസ് പറഞ്ഞു. ഏപ്രിലില്‍ സിഡ്‌നി ബോണ്ടിയിലെ മാളില്‍ നടന്ന കത്തി ആക്രമണത്തില്‍ ആറു പേര്‍

More »

ന്യൂസൗത്ത് വെയില്‍സ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ 140 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതായി ; ഗുരുതര വീഴ്ചയില്‍ റിച്ചാര്‍ഡ് ഷീല്‍ഡ്‌സിനെ പുറത്താക്കി ലിബറല്‍ പാര്‍ട്ടി
ന്യൂസൗത്ത് വെയില്‍സ് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയില്‍ സ്റ്റേറ്റ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഷീല്‍ഡ്‌സിനെ ലിബറല്‍ പാര്‍ട്ടി പുറത്താക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരുന്ന ദിവസത്തിനുള്ളില്‍ ഒട്ടേറെ സീറ്റുകളിലേക്ക് ലിബറല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായിരുന്നില്ല. പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ 140

More »

ഹമാസിനോടുള്ള അനുഭാവം വിസ നിഷേധിക്കാനുള്ള കാരണമാണോയെന്ന് വ്യക്തമാക്കണമെന്ന് ലിബറല്‍ സഖ്യം
ഭീകര സംഘടനയായ ഹമാസിനോടുള്ള അനുഭാവം വിസ നിഷേധിക്കാനുള്ള കാരണമാണോയെന്ന് വ്യക്തമാക്കണമെന്ന് ലിബറല്‍ സഖ്യം. വിസാ നടപടിക്രമങ്ങളില്‍ സമഗ്ര അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസിനോടുള്ള പരസ്യ പിന്തുണ കൊണ്ട് മാത്രം ഗാസയില്‍ നിന്നുള്ളവര്‍ക്ക് വീസ നിഷേധിക്കില്ലെന്ന് എസിഒ മേധാവി അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് രാജ്യ സുരക്ഷ കണക്കിലെടുത്ത് ഗാസയില്‍

More »

ബാങ്കിങ് പലിശ നിരക്ക് കുറക്കുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ബാങ്കിങ് പലിശ നിരക്ക് കുറക്കുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക്. പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പാകെയാണ് ആര്‍ബിഐ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. പലിശ വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നത് അപക്വമാണെന്നാണ് ഗവര്‍ണറുടെ പ്രസ്താവന. പണപ്പെരുപ്പം നിയന്ത്രിക്കുവാന്‍ റിസര്‍വ് ബാങ്ക്

More »

ഒളിംപിക്‌സില്‍ മികച്ച വിജയം നേടി മെഡലുകളുമായി തിരിച്ചെത്തിയ കായിക താരങ്ങളെ വരവേറ്റ് പ്രധാനമന്ത്രി
ഒളിംപിക്‌സില്‍ മികച്ച വിജയം നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പ്. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സിഡ്‌നി വിമാനത്താവളത്തിലെത്തിയാണ് താരങ്ങളെ സ്വീകരിച്ചത്.  ഒളിംപിക്‌സില്‍ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.18 സ്വര്‍ണ്ണവും 19 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച പ്രകടനമാണ് പാരിസില്‍ ഇക്കുറി

More »

ഗാസയില്‍ കുടുങ്ങികിടക്കുന്നവര്‍ക്കു വിസ അനുവദിക്കുന്നത് രാജ്യസസുരക്ഷയ്ക്ക് തിരിച്ചടിയെന്ന് പ്രതിപക്ഷം
ഗാസയില്‍ കുടുങ്ങികിടക്കുന്നവര്‍ക്കു വിസ നല്‍കുന്നതിന്റെ പേരില്‍ പാര്‍ലമെന്റില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വാക് പോരില്‍. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വിസ നല്‍കുന്നത് ഓസ്‌ട്രേലിയ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റണ്‍. ഇവര്‍ക്ക് വിസ നല്‍കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രതിപക്ഷ

More »

ജിപിമാരുടെ ഭാരം കുറച്ചുകുറയ്ക്കാന്‍ ഫാര്‍മസിസ്റ്റുകള്‍

ന്യൂ സൗത്ത് വെയില്‍സിലുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി ഒരു കൈസഹായം ചെയ്യാന്‍ ഫാര്‍മസിസ്റ്റുകള്‍. ചെവിയിലെ അണുബാധ, മുറിവുകള്‍, ഓക്കാനം, ഗ്യാസ്‌ട്രോ, മുഖക്കുരു, പേശികള്‍, സന്ധി വേദന എന്നിവ ചികിത്സിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കഴിയുമെന്ന് ആരോഗ്യമന്ത്രി റയാന്‍

ന്യൂസൗത്ത് വെയില്‍സിലെ പബ്ലിക് ഹോസ്പിറ്റല്‍ നഴ്‌സുമാര്‍ ചൊവ്വാഴ്ച പണിമുടക്കുന്നു ; ആവശ്യപ്പെടുന്നത് 15 ശതമാനം ശമ്പള വര്‍ദ്ധന

ന്യൂസൗത്ത് വെയില്‍സിലെ പബ്ലിക് ഹോസ്പിറ്റല്‍ നഴ്‌സുമാര്‍ ചൊവ്വാഴ്ച പണിമുടക്കും. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 15 ശതമാനം ശമ്പള വര്‍ദ്ധനവാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നഴ്‌സുമാര്‍

സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരുമിച്ച് പ്രവര്‍ത്തിക്കണം ; ഫെഡറല്‍ മന്ത്രി

സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഫെഡറല്‍ മന്ത്രി ജെയ്‌സണ്‍ ക്ലെയര്‍. സമ്പദ് വ്യവസ്ഥയുടെ മെല്ലെപോക്കിന് കാരണം തുടര്‍ച്ചയായ പലിശ വര്‍ദ്ധനവാണെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞിരുന്നു. എന്നാല്‍ പലിശ നിരക്ക്

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വര്‍ദ്ധിച്ചു വരുന്ന സ്ത്രീ വിരുദ്ധത ; ശക്തമായ നടപടികളുണ്ടാകുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വര്‍ദ്ധിച്ചു വരുന്ന സ്ത്രീ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടും. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും മാറ്റങ്ങള്‍ക്കുമായി സമൂഹങ്ങളിലെ എല്ലാ വിഭാഗങ്ങളും ഒരുമിക്കണമെന്ന്

എഐ ഉപയോഗം പ്രശ്‌നമാകും മുമ്പ് നിയന്ത്രിക്കും, സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കാന്‍ ആല്‍ബനീസ് സര്‍ക്കാര്‍

ഓസ്ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട് വച്ച് ആല്‍ബനീസ് സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയിലുടനീളം എഐ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള മിനിമം മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്ന ഒരു

ഗ്യാസ് കയറ്റുമതി ചെയ്തിരുന്ന രാജ്യം ഇനി ഇറക്കുമതിയിലേക്ക് ; രാജ്യം ഗ്യാസ് ക്ഷാമത്തിലേക്ക് കടക്കും ,ചരിത്രത്തിലാദ്യമായി ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കമ്പനി

ഓസ്‌ട്രേലിയയിലേക്ക് ഗ്യാസ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു മേഖലയിലെ ഭീമന്‍ ആയ സ്‌ക്വാഡ്രന്‍ എനര്‍ജി എന്ന കമ്പനിയാണ് ഗ്യാസ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്. രാജ്യത്ത് വൈകാതെ ഗ്യാസിന്റെ ക്ഷാമം നേരിടുമെന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. 2026ല്‍ ആദ്യ ഇറക്കുമതി ചെയ്യാനാണ് കമ്പനി