Kerala

ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി ; മദ്യലഹരിയില്‍ നടന്ന അക്രമമെന്ന് പൊലീസ് ; പിടിയിലായത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ്
പൊതുപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസാണ് പ്രതി. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യും. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പൊലീസ് വാദം. ആക്രമണത്തില്‍ പ്രതിക്കും പരിക്ക് പറ്റിയെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം.  സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ്

More »

മരിച്ച് കഴിഞ്ഞ് പുണ്യാളനാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ല ; സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസെന്ന് എം എം മണി
അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പിടി തോമസിനെ വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി. സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസ് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ആയിരുന്നു വിമര്‍ശനം. തനിക്കെതിരെ കള്ളക്കോസ് ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന ആളാണ് പി.ടി തോമസ്. ഉമ്മന്‍ചാണ്ടിയും

More »

393 കിലോമീറ്റര്‍ ഭിത്തി കെട്ടേണ്ടിവരും, കുട്ടനാടിന്റെ സ്ഥിതിയുണ്ടാകും ; സര്‍ക്കാര്‍ ചിലവ് കുറച്ച് കാണിച്ച് വസ്തുകകള്‍ മറച്ച് വയ്ക്കുകയാണ് ; കെ റെയിലില്‍ സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടി ഇ ശ്രീധരന്‍
കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദങ്ങളെ തള്ളി മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളം വിഭജിക്കപ്പെടില്ല എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സില്‍വര്‍ ലൈന്‍ കടന്ന് പോകുന്നിടത്തെല്ലാം ട്രാക്കിന് ഇരുവശങ്ങളിലുമായി ഭിത്തി നിര്‍മ്മിക്കേണ്ടിവരും. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ ഭിത്തി നിര്‍മ്മിക്കേണ്ടി വരുമെന്നും, ഇത്തരത്തില്‍ 393 കിലോമീറ്റര്‍ ഭാഗത്ത്

More »

നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു ; നടപടി മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍
അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസില്‍ ഹാജരാകുകയായിരുന്നു. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. അറസ്റ്റ്

More »

പെണ്ണുകാണാന്‍ വിളിച്ചു വരുത്തി തട്ടിപ്പിനിരയാക്കി ; വിവാഹ ശേഷം സ്വന്തം വീട്ടില്‍ പോയ വധു തിരിച്ചെത്തിയില്ല ; പരാതി നല്‍കിയതോടെ പിടിയിലായത് സ്ത്രീകള്‍ അടക്കം വന്‍ തട്ടിപ്പ് സംഘം
പാലക്കാട് വിവാഹ തട്ടിപ്പ് കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. പെണ്ണുകാണാന്‍ വിളിച്ചു വരുത്തി തട്ടിപ്പിനിരയാക്കി എന്ന സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞമ്പാറ പൊലീസാണ് കേസെടുത്തത്. ഡിസംബര്‍ 12നാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്‌നാട്ടിലെ മാരേജ്

More »

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി, കാവ്യ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത് ; കയ്യിലുള്ള രേഖകള്‍ പൊലീസിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാര്‍
നടിയെ ആക്രമിച്ച കേസില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പൊലീസിന് തന്റെ കയ്യിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍. മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, കേസില്‍ തന്റെ രഹസ്യ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.കേസില്‍ തന്റെ പരാതി

More »

കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞത് കൊണ്ട് പദ്ധതി ഇല്ലാതാകില്ല, ഇങ്ങനെ ചെയ്യുന്നവര്‍ ഒറ്റപ്പെടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞത് കൊണ്ട് പദ്ധതി ഇല്ലാതാകില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. വികസനത്തെ തടസപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും ഇത്തരം നടപടികളില്‍ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കണ്ണൂരിലെ മാടായിപ്പാറയിലാണ് കെ റെയില്‍ സര്‍വേക്കല്ല് പിഴുതുമാറ്റിയത്. പഴയങ്ങാടി പോലീസ്

More »

നടിയെ ആക്രമിച്ച കേസ് ; നടന്‍ ദിലീപിനേയും സഹോദരനേയും ചോദ്യം ചെയ്യും ; പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ സംവിധായകന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കും
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സഹോദരന്‍ അനൂപിനേയും അന്വേഷണസംഘം ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ ഈ മാസം 20 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിചാരണ കോടതിയുടെ നിര്‍ദ്ദേശം.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി അനുമതി

More »

നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചു; 16 വയസ്സുകാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികക്ക് ദാരുണാന്ത്യം. വൈകുന്നേരം നാല് മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വഴയില വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക്

More »

പണിയെടുത്താലേ ഭരണം കിട്ടൂ, ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ല, രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം. മുമ്പൊക്കെ ഒരു പൊതുയോഗത്തിനോ

ഏഴര വര്‍ഷത്തിനിടെ ജാമ്യം തേടിയത് 13 തവണ; ഒടുവില്‍ പള്‍സര്‍ സുനി പുറത്തേക്ക്, നാളെ ജയില്‍ മോചിതനാകും

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസില്‍ ഇന്നലെയാണ് സുപ്രീംകോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ

കുടുംബത്തിന്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ചു; കോഴിക്കോട് ഭര്‍ത്താവടക്കം 2 പേര്‍ അറസ്റ്റില്‍

താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും

'നടപ്പന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വിഡിയോഗ്രഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ലോഗര്‍മാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി

കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു, പി ജയരാജന്റെ ആരോപണം വിവാദത്തില്‍

കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. സംഭവം വിവാദത്തില്‍. അടുത്ത മാസം പുറത്തിറങ്ങുന്ന 'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി ജയരാജന്റെ മറുപടി.

യുവതിയെ കാര്‍ കയറ്റികൊന്ന സംഭവം; അപകട സമയം വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന നിര്‍ണായക വിവരം പുറത്ത്. അപകട സമയം കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്.