Spiritual

'ഞാനും എന്റെ കുടുംബവും' സെഹിയോന്‍ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ ഇന്ന് വൈകിട്ട് 7 മുതല്‍
കുടുംബ പ്രേഷിതദൗത്യ നിര്‍വ്വഹണത്തിലൂടെ 'കുടുംബം ഒരു ദേവാലയം ' എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയില്‍ കണ്ടെത്തുന്ന , കുടുംബത്തിനും കുടുംബബന്ധങ്ങള്‍ക്കും പൈശാചിക ബന്ധനങ്ങളില്‍നിന്നും വിടുതല്‍ നല്‍കുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാര്‍ത്ഥ സുവിശേഷവാഹകരാകുകയെന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ഈ ഓണ്‍ലൈന്‍ ശുശ്രൂഷ യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക . റവ.ഫാ.ഷൈജു നടുവത്താനിയില്‍ ആത്മീയ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യുകെയുടെ പ്രമുഖ വചന ശുശ്രൂഷകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍ ജോസ് കുര്യാക്കോസ് ഈ ശുശ്രൂഷ നയിക്കും

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മഡ് ജുഗോറി തീര്‍ഥാടനം നടത്തി
ബര്‍മിംഗ്ഹാം . ലോകപ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മെഡ്ജുഗോറിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടനം നടത്തി , രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍  വികാരി ജെനെറല്‍ മോണ്‍ . ജിനോ അരീക്കാട്ട് എം . സി. ബി . എസ് , റെവ ഫാ. ജോ മൂലശ്ശേരി  വി . സി . റെവ. ഫാ. മാത്യു മുള യോലി ,റെവ . ഫാ. ആന്‍ഡ്രൂസ്

More »

വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച കൊണ്ടാടുന്നു
സുവിശേഷകനായ വിശുദ്ധ മാര്‍ക്കോസിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന   ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള ക്‌നാനായ ദൈവാലയത്തിന്റെ പ്രഥമ വലിയ പെരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച ബേസിംഗ്‌സ്റ്റോക്ക് സെന്റ്  മാര്‍ക്ക് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടുവാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാദര്‍ സജി എബ്രഹാം കാര്‍മികത്വം വഹിക്കും.   വിശുദ്ധ

More »

സ്രാമ്പിക്കല്‍ പിതാവിന്റെ ഈസ്റ്റര്‍ സന്ദേശം
തിരുനാളുകളുടെ തിരുനാളായ ഉയര്‍പ്പിsâ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നു. കുരിശു മരണംവരെ അനുസരണം ഉള്ളവനായി തന്നെത്തന്നെ താഴ്ത്തിയ ഈശോ മരണമെന്ന അവസാന ശത്രുവിനെ നശിപ്പിച്ചാണ് മൂന്നാം ദിവസം എഴുതപ്പെട്ടിരിക്കുന്നതുപോലെ ഉത്ഥാനം ചെയ്തത്. ഈശോയുടെ ഉത്ഥാനത്തിലൂടെ ആദ്യ മനുഷ്യനായ ആദം ജീവന്‍ ഉള്ളവനായി തീര്‍ന്നു. അവസാനത്തെ ആദം ജീവ ദാതാവായ ആത്മാവായി തീര്‍ന്നു. നമ്മുടെ കര്‍ത്താവും

More »

പ്രെസ്റ്റന്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം
പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും , ഓശാന ഞായാറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ പത്തു മണിക്ക് നടക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും , പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആറ്

More »

പോര്‍ട്‌സ് മൗത്ത് ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍
പോര്‍ട്‌സ് മൗത്ത് . ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും . ഇന്ന് രാവിലെ എട്ട് പതിനഞ്ചിനും , വൈകുന്നേരം മൂന്ന്  മുപ്പതിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും , തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ കുരിശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും , പെസഹാ

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 28 ന്; വിപുലമായ ഒരുക്കങ്ങള്‍..
ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 28 ന് നടക്കും.  ഉത്തരീയ മാതാവിന്റെ  സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ  മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാതൃഭക്തിയുടെ

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അല്മയര്‍ക്കായി ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു
രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു .രൂപതയിലെ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍സായ ബഹുമാനപെട്ട വൈദീകരുടെയും ബൈബിള്‍ അപ്പസ്റ്റോലറ്റ് കമ്മീഷന്‍ മെമ്പേഴ്‌സിന്റെയും സമ്മേളനത്തില്‍വച്ചാണ് രൂപത അധ്യക്ഷന്‍ അറിയിച്ചത് . തുടര്‍ന്ന് നടത്തിയ അനുഗ്രഹ

More »

ക്രോയ്‌ഡോണ്‍ സെ. പോള്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ക്രോയ്‌ഡോണ്‍ ; സെ. പോള്‍സ് മലങ്കര കത്തോലികക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് പത്താം തീയതി ഞായറാഴ്ച രണ്ടു മണി മുതല്‍ ഓശാന ഞായറാഴ്ച ശുശ്രൂഷകളോടുകൂടി ആരംഭം കുറിക്കും. മുഖ്യ വികാരി റവ ഫാ ജോണ്‍ അലക്‌സിന്റെ കാര്‍മികത്വത്തില്‍ കാറ്റെര്‍ഹാം ഓണ്‍ ദി ഹില്‍ സെനിറ്ററി ഹാളില്‍ ഓശാന മുതല്‍ ഈസ്റ്റര്‍ വരെയുള്ള ശുശ്രൂഷകളാണ് നടക്കുന്നത്. ദൈവ

More »

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 14 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും

പതിനായിരക്കണക്കിന് കുടുംബങ്ങളെ യേശുവിലേക്കും യേശു നല്‍കുന്ന രക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും വഴി നടത്താന്‍ സ്വര്‍ഗ്ഗം തെരഞ്ഞെടുത്ത പരിശുദ്ധാത്മാവിന്റെ ഉപകരണം ,സുവിശേഷകരുടെ ആത്മീയ ഗുരുവും വഴികാട്ടിയുമായ ഫാ.ജോര്‍ജ് പനക്കല്‍ VC ഇത്തവണ

ബോള്‍ട്ടനില്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 6,7,8 തിയതികളില്‍; വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോള്‍ട്ടന്‍ ഫാന്‍വര്‍ത്ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയം

ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ സെന്റ് ആന്‍സ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും ഇടവക മാധ്യസ്ഥ വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ ബോള്‍ട്ടന്‍ ഫാന്‍വര്‍ത്ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ വച്ച്

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ആന്തരിക സൗഖ്യ ധ്യാനം' ഒക്ടോബര്‍ 11-13 വരെ; ജോര്‍ജ്ജ് പനക്കലച്ചന്‍ ഫാ.മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവാ അടക്കം പ്രശസ്ത ധ്യാന ഗുരുക്കള്‍ നയിക്കുന്നു

റാംസ്ഗേറ്റ്: യു കെ യില്‍ ആല്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും വേദിയായി മാറിയ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഒക്ടോബര്‍ മാസത്തില്‍ 11 മുതല്‍ 13 വരെ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 10 ന് ബര്‍മിങ്ഹാമില്‍. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ . സാംസണ്‍ മണ്ണൂര്‍ നയിക്കും

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 10 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും .റവ .ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ അഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി ആഗസ്ത് 3 ശനിയാഴ്ച

2024ലെ കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ആഗസ്ത് 3ാം തീയതി ശനിയാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞു 3.00 വരെ കെന്റിലെ ഗില്ലിംഗ്ഹാം, കാസില്‍മൈന്‍ അവന്യൂവിലുള്ള സ്‌കൗട്ട് ഹൗസില്‍ (Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) ക്ഷേത്രത്തിലെ പൂജാരി ശ്രീ അഭിജിത്തിന്റെ കാര്‍മികത്വത്തില്‍

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതല്‍ 15 വരെ .ബുക്കിങ് തുടരുന്നു

കുട്ടികള്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഗസ്റ്റ് 12 മുതല്‍ 15 വരെ സസ്സെക്‌സില്‍ നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന