യുഎസിലേക്ക് നിയമപരമായി കുടിയേറാന്‍ ശ്രമിച്ചവര്‍ പോലും പകരം കാനഡയിലേക്ക് പോകുന്നു; കാരണം ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ഇടിഞ്ഞു

യുഎസിലേക്ക് നിയമപരമായി കുടിയേറാന്‍ ശ്രമിച്ചവര്‍ പോലും പകരം കാനഡയിലേക്ക് പോകുന്നു; കാരണം ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ഇടിഞ്ഞു
യുഎസിലെ സ്റ്റുഡന്റ് വിസ, വര്‍ക്ക് വിസ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ക്കശമാക്കിയതിന്റെ ഫലമായി നിയമപരമായി യുഎസിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ പോലും പകരം കാനഡയിലേക്ക് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് യുഎസിലേക്കുള്ള സ്റ്റുഡന്റ് വിസ പ്രൊസസ് ഒരു ദുസ്വപ്‌നമായി മാറിയിരിക്കുന്നുവെന്നാണ് അറ്റോര്‍ണി ഷാ പീറലി അഭിപ്രായപ്പെട്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അടുത്തിടെ ഗ്രാജ്വേഷന്‍ കഴിഞ്ഞവര്‍ക്കുമുള്ള തൊഴിലധിഷ്ഠിത കുടിയേറ്റത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്രംപ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് 2018ല്‍ യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എന്‍ റോള്‍മെന്റ് കുത്തനെ താഴോട്ട് പോയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളും കുടിയേറ്റക്കാരും യുഎസിലേക്ക് പോകുന്നതിന് പകരം കാനഡയിലേക്ക് പോകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ജോലി ചെയ്ത് ജീവിക്കാന്‍ കാനഡയിലാണ് യുഎസിലേക്കാള്‍ അനായാസമെന്ന് വെളിപ്പെട്ടതാണ് ഇതിന് കാരണമെന്നും ലോയര്‍മാര്‍ എടുത്ത് കാട്ടുന്നു. ട്രംപ് ഭരണകൂടം നിയമവിരുദ്ധമായ കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് യുഎസിലേക്ക് നിയമപരമായി കുടിയേറാനൊരുങ്ങുന്ന അടുത്തിടെ ഗ്രാജ്വേഷന്‍ കഴിഞ്ഞവരും വിദേശ പൗരന്‍മാര്‍ക്ക് ഇവിടെ നിമയപരമായി ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ടാകുന്നതിന് കാരണമായി വര്‍ത്തിച്ചതാണ് ഇവര്‍ക്ക് യുഎസിലേക്ക് വരുന്നതിനുള്ള താല്‍പര്യം നശിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends