ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ പദ്ധതി ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസകള്‍ വര്‍ധിപ്പിച്ചേക്കും; പുതിയ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ ട്രംപിന് സമര്‍പ്പിക്കും; കൂടുതല്‍ സ്‌കില്‍ഡ് പ്രഫഷണലുകളെ കൊണ്ടു വരണമെന്ന് ട്രംപും

ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ പദ്ധതി ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസകള്‍ വര്‍ധിപ്പിച്ചേക്കും; പുതിയ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശം ഉടന്‍ ട്രംപിന് സമര്‍പ്പിക്കും; കൂടുതല്‍ സ്‌കില്‍ഡ് പ്രഫഷണലുകളെ കൊണ്ടു വരണമെന്ന് ട്രംപും

ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ പദ്ധതി മൂലം ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസകള്‍ വര്‍ധിപ്പിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. പുതിയ പദ്ധതി ഇത്തരം വിസകള്‍ നല്‍കുന്നതിനെ കുറയ്ക്കുമെന്ന ആശങ്ക പരക്കെ ഉയരുന്നതിനിടെയാണ് ആശാവഹമായ പുതിയ പ്രതീക്ഷയും ഉയര്‍ന്ന് വന്നിരിക്കുന്നത്. പുതിയ പ്ലാന്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസറായ ജാറെദ് കുഷ്‌നെര്‍ ഒരു മെറിറ്റ്-ബേസ്ഡ് ഇമിഗ്രേഷന്‍ നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.


ഇത് നടപ്പിലായാല്‍ ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് യുഎസ് വിസകള്‍ ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ചേക്കാമെന്നാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച സമഗ്ര പദ്ധതി കുഷ്‌നെര്‍ അടുത്ത ആഴ്ച ട്രംപിന് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത് അദ്ദേഹം അംഗീകരിക്കുമെന്നും അല്ലെങ്കില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നിര്‍ദേശിച്ച് തിരിച്ചയക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

സ്‌പെഷ്യലൈസ്ഡ് ജോലികള്‍ക്കായി വിദേശത്ത് നിന്നും ഹൈലി സ്‌കില്‍ഡ് വിസകളില്‍ വിദഗ്ധ പ്രഫഷണലുകളെ യുഎസിലേക്ക് കൂടുതലായി കൊണ്ടു വരണമെന്ന് യുഎസിലെ ചില ബിസിനസ് കമ്മ്യൂണിറ്റികള്‍ കടുത്ത സമ്മര്‍ദമാണ് യുഎസ് ഭരണകൂടത്തിന് മേല്‍ ചെലുത്തി വരുന്നത്. ഇതിലൂടെ യുഎസ് സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താനാവുമെന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ പ്ലാനില്‍ ഇത്തരക്കാര്‍ക്കുള്ള വിസകള്‍ കൂടുതലായി അനുവദിക്കുന്നതിനുള്ള ഓപ്ഷനുകള്‍ നടപ്പിലാക്കുമെന്നുള്ള പ്രതീക്ഷ ശക്തമാണ്. ഇതിന് പുറമെ യുഎസിലേക്ക് കൂടുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കൊണ്ടു വരേണ്ടതുണ്ടെന്ന നിര്‍ദേശം സാക്ഷാല്‍ ട്രംപ് തന്നെ മുന്നോട്ട് വച്ചിരിക്കുന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.



Other News in this category



4malayalees Recommends