തിരുത്തേണ്ടതിന് പകരം കൊടുത്തത് കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്; ഷൈന്‍ ടോം ചാക്കോ

തിരുത്തേണ്ടതിന് പകരം കൊടുത്തത് കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്; ഷൈന്‍ ടോം ചാക്കോ
തന്നെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പടച്ചുവിടുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. 'നാട്ടുകാരനെ തള്ളി' എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ 'നാട്ടുകാരനെ തല്ലി' എന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2015 ല്‍ താന്‍ കുറ്റാരോപിതനായ മയക്കുമരുന്ന് കേസിലും മാധ്യമങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ഷൈന്‍ വിമര്‍ശനമുന്നയിച്ചു.

ഞാനെന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കുമൊക്കെ അയച്ചു, ആരോപണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍. ഫലം വന്നപ്പോള്‍ നെഗറ്റീവ്.

എന്നാല്‍ അപ്പോഴെങ്കിലും തിരുത്തേണ്ടേ, പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്. അടിച്ചില്ല എന്നും കൊടുക്കാലോ, അത് ചെയ്യില്ല. എനിക്കുമുണ്ടൊരു കുടുംബം, ഈ വാര്‍ത്തകളൊക്കെ കേട്ടിട്ട് അവര് സമാധാനത്തില്‍ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതൊന്നും ആര്‍ക്കുമറിയേണ്ട,' ഷൈന്‍ പറയുന്നു.

2015 ജനുവരി 30 ന് ആയിരുന്നു ഷൈനിനെ കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയത്.

Other News in this category



4malayalees Recommends