ദേശീയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി യുഎഇ പാസ് സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി
യുഎഇയുടെ ദേശീയ ഡിജിറ്റല്‍ ഐഡി കാര്‍ഡായ 'യുഎഇ പാസ്' പല മേഖലകളിലും നിര്‍ബന്ധമാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സേവനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാര്‍ട്ട് സേവനങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ആപിലോ പ്രവേശിക്കാനാകൂ. ഉപഭോക്തൃ വകുപ്പ് ഡയറക്ടര്‍ ഹുമൈദ് ഹസ്സന്‍ അല്‍ഷംസി ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി ആദ്യഘട്ടം വിജയിച്ചു. തുടര്‍ന്ന് മുഴുവന്‍ സേവനങ്ങള്‍ക്കും യുഎഇ പാസ് നിര്‍ബന്ധമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും ഇത് വളരെ അധികം ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു