ആ ട്രോളേറ്റുവാങ്ങിയ അഭിമുഖം കണ്ടാണ് പ്രശാന്ത് പരിചയപ്പെട്ടതും വിവാഹത്തിലേക്ക് എത്തിയതും ; തുറന്നുപറഞ്ഞ് ലെന

ആ ട്രോളേറ്റുവാങ്ങിയ അഭിമുഖം കണ്ടാണ് പ്രശാന്ത് പരിചയപ്പെട്ടതും വിവാഹത്തിലേക്ക് എത്തിയതും ; തുറന്നുപറഞ്ഞ് ലെന
രണ്ട് ദിവസം മുന്‍പാണ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെ തെരഞ്ഞെടുത്തത്. മലയാളിയായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. പ്രശാന്തിനെ ദൗത്യ ക്യാപ്റ്റനായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതയായി എന്ന് നടി ലെന വെളിപ്പെടുത്തിയത് .

2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കൂടുതല്‍ വിശാദാംശങ്ങള്‍ ഇരുവരുടെ വിവാഹം സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് ലെന. അതില്‍ പ്രധാനപ്പെട്ടത് അടുത്തക്കാലത്ത് ലെനയുടെ ഒരു അഭിമുഖം വൈറലായിരുന്നു. ആത്മീയത സംബന്ധിച്ച ലെനയുടെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ അഭിമുഖം പലരും അഭിനന്ദിച്ചെങ്കിലും അത് ട്രോളുകളായി പലരും എടുത്തു.

എന്നാല്‍ ഈ അഭിമുഖം കണ്ടാണ് പ്രശാന്ത് ബാലകൃഷ്ണന്‍ താന്നെ വിളിച്ചതും പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിയതും എന്നാണ് ലെന അഭിമുഖത്തില്‍ പറയുന്നത്. പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരേ വൈബില്‍ ഉള്ളവരാണെന്ന് മനസ്സിലായി. കുടുംബങ്ങള്‍ ആലോചിച്ചാണ് ഞങ്ങള്‍ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും നല്ലചേര്‍ച്ചയുണ്ടായിരുന്നവെന്നും ലെന പറയുന്നു.

ജനുവരി 17ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗഗന്‍യാന്‍ പ്രഖ്യാപനം വരെ ഇത് പുറത്ത് പറയാന്‍ പ്രോട്ടോക്കോള്‍ പ്രശ്‌നം ഉണ്ടായിരുന്നു. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ലെന പറഞ്ഞു. യൂട്യൂബില്‍ ലെനയുടെ അഭിമുഖം കണ്ടാണ് ആദ്യം ശ്രദ്ധിച്ചതെന്നും. ഒരേ അഭിപ്രായമാണ് എന്ന് തോന്നിയപ്പോഴാണ് പ്രപ്പോസലിലേക്ക് നീങ്ങിയത് എന്നുമാണ് പ്രശാന്തും അഭിമുഖത്തില്‍ പറയുന്നത്.

Other News in this category



4malayalees Recommends