ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രഘുവരന്‍ നായര്‍ തന്റെ പ്രസംഗത്തില്‍, കഴിഞ്ഞ വര്‍ഷത്തെത്ത പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമായിരുന്നു എന്ന് പറഞ്ഞു.
തുടര്‍ന്ന് ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ ജി.കെ.നായര്‍, ഉണ്ണിക്കൃഷ്ണന്‍ നായര്‍, രഘുനാഥന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 202425 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പില്‍ (ജനാര്‍ദ്ദനന്‍), വൈസ് പ്രസിഡന്റ് ബാബു മേനോന്‍, ജനറല്‍ സെക്രട്ടറി രഘുവരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായര്‍, ട്രഷറര്‍ രാധാമണി നായര്‍ എന്നിവരെയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഗോപിനാഥക്കുറുപ്പ്, മുരളീധര പണിക്കര്‍, നരേന്ദ്രനാഥന്‍ നായര്‍, രത്‌നമ്മ നായര്‍, സേതു മാധവന്‍, ശ്രീധരന്‍ പിള്ള, വത്സല ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരെയും, ഓഡിറ്റര്‍മാരായി അപ്പുക്കുട്ടന്‍ പിള്ള, പ്രഭാകരന്‍ നായര്‍ എന്നിവരെയും, ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് വനജ നായരെയും എതിരില്ലാതെ തെരഞ്ഞെടുത്തു. വനജ നായരെക്കൂടാതെ ജി.കെ. നായര്‍, രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് ട്രസ്റ്റീ ബോര്‍ഡിലുള്ളത്. അപ്പുക്കുട്ടന്‍ നായര്‍ എക്‌സ് ഒഫിഷ്യോ ആയി പ്രവര്‍ത്തിക്കും.
മെയ് 12ാം തിയ്യതി രാവിലെ 11:00 മണി മുതല്‍ അധികാര കൈമാറ്റച്ചടങ്ങുകള്‍ നടക്കുന്നതാണ്. അന്നേ ദിവസം മൂന്നു മണിക്ക് 'മദേഴ്‌സ് ഡേ' ആഘോഷങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്നും തദവസരത്തില്‍ എല്ലാ അമ്മമാരും പങ്കെടുക്കണമെന്നും നിയുക്ത പ്രസിഡന്റ് ക്രിസ് പിള്ള തോപ്പില്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത: ജയപ്രകാശ് നായര്‍