അവയവക്കടത്ത് കേസ്: സാബിത്ത് നാസര്‍ മുഖ്യസൂത്രധാരകന്‍; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

അവയവക്കടത്ത് കേസ്: സാബിത്ത് നാസര്‍ മുഖ്യസൂത്രധാരകന്‍; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
അവയവക്കടത്ത് കേസില്‍ പ്രതി സാബിത്ത് നാസര്‍ മുഖ്യസൂത്രധാരകനെന്ന് പൊലീസ് കണ്ടെത്തല്‍. അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഇയാള്‍ ഇടനിലക്കാരന്‍ അല്ലെന്നും പൊലീസ് കണ്ടെത്തി. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അവയവക്കച്ചടവത്തിനായി ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും സാബിത്ത് നാസര്‍ ആളുകളെ കടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തലില്‍ വ്യക്തമാക്കുന്നു. ഇയാള്‍ പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയാണ് സബിത്ത്.

കേസില്‍ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകര്‍ത്താവില്‍ നിന്ന് പണം വാങ്ങിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്

Other News in this category



4malayalees Recommends