ഇന്ത്യ ഞങ്ങളുടെ ജനാധിപത്യത്തിന് ഭീഷണി! ചൈനയ്ക്ക് പിന്നില്‍ കനേഡിയന്‍ ജനാധിപത്യം രണ്ടാമത്തെ വലിയ വിദേശ ഭീഷണി നേരിടുന്നത് ഇന്ത്യയില്‍ നിന്നെന്ന് പാനല്‍

ഇന്ത്യ ഞങ്ങളുടെ ജനാധിപത്യത്തിന് ഭീഷണി! ചൈനയ്ക്ക് പിന്നില്‍ കനേഡിയന്‍ ജനാധിപത്യം രണ്ടാമത്തെ വലിയ വിദേശ ഭീഷണി നേരിടുന്നത് ഇന്ത്യയില്‍ നിന്നെന്ന് പാനല്‍
ചൈനയ്ക്ക് പിന്നിലായി കാനഡയുടെ ജനാധിപത്യത്തിന് രണ്ടാമത്തെ വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇന്ത്യയെന്ന് കനേഡിയന്‍ പാര്‍ലമെന്ററി പാനലിന്റെ ഉന്നതതല റിപ്പോര്‍ട്ട്.

വിദേശ ഇടപെടല്‍ ഏറ്റവും ഗുരുതരമായി കാണുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള എംപിമാരും, സെനറ്റര്‍മാരും അംഗങ്ങളായ നാഷണല്‍ സെക്യൂരിറ്റി & ഇന്റലിജന്‍സ് കമ്മിറ്റി ഓഫ് പാര്‍ലമെന്റേറിയന്‍സാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.

ഇന്ത്യ-കാനഡ ബന്ധം ഏറ്റവും മോശമായ സമയത്താണ് ഈ റിപ്പോര്‍ട്ടെന്നതും ശ്രദ്ധേയമാണ്. ഖലിസ്ഥാനി പ്രവര്‍ത്തനായ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ട്രൂഡോ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു.

കനേഡിയന്‍ ജനാധിപത്യത്തില്‍ കൈകടത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് ചൈനയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Other News in this category



4malayalees Recommends