റെഡ് സിഗ്നല്‍ ; അപകടങ്ങള്‍ കൂടുതലും ദുബായില്‍

റെഡ് സിഗ്നല്‍ ; അപകടങ്ങള്‍ കൂടുതലും ദുബായില്‍
യുഎഇയില്‍ റെഡ് സിഗ്നല്‍ മറികടന്നുള്ള അപകടങ്ങളില്‍ കൂടുതലും ദുബായിലാണെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷമുണ്ടായ 143 അപകടങ്ങളില്‍ 89 എണ്ണം ദുബായിലായിരുന്നു.

അബുദാബിയില്‍ 43, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളില്‍ മൂന്നു വീതം, റാസല്‍ഖൈമയില്‍ 2 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ അപകടങ്ങളുടെ കണക്ക്.

2023 ല്‍ യുഎഇയില്‍ റെഡ് സിഗ്നല്‍ മറികടന്നതു മൂലം 86337 നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി.ദുബായില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘകര്‍.

Other News in this category



4malayalees Recommends