അനധികൃതമായി തോക്ക് കൈവശം വെക്കല്‍; ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ കുറ്റക്കാരന്‍, 25 വര്‍ഷം തടവ്

അനധികൃതമായി തോക്ക് കൈവശം വെക്കല്‍; ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ കുറ്റക്കാരന്‍, 25 വര്‍ഷം തടവ്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരനാണെന്ന് കോടതി വിധി. തോക്ക് വാങ്ങുമ്പോള്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. ഹണ്ടര്‍ ബൈഡന് ആദ്യ കേസില്‍ 10 വര്‍ഷവും രണ്ടാമത്തെ കേസില്‍ അഞ്ച് വര്‍ഷവും മൂന്നാമത്തെ കേസില്‍ 10 വര്‍ഷവും തടവ് അനുഭവിക്കേണ്ടിവരും.

അപ്പീല്‍ നല്‍കുമെന്നും അതേ സമയം ജുഡീഷ്യല്‍ കോടതിയുടെ വിധിയെ ബഹുമാനിക്കുമെന്നും വിധി പുറത്ത് വന്നതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഹണ്ടര്‍ ബൈഡന്‍ കേസില്‍ 12 അംഗ ജൂറി തിങ്കളാഴ്ചയാണ് വാദം കേട്ടു തുടങ്ങിയത്. ഡെലവെയറിലെ വില്‍മിംഗ്ടണിലെ ഫെഡറല്‍ കോടതി ചൊവ്വാഴ്ചയാണ് ഹണ്ടര്‍ ബൈഡന് ശിക്ഷ പ്രഖ്യാപിക്കുന്നത്. ഇതാദ്യമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ മകനോ മകളോ ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നത്.

ചൊവ്വാഴ്ച ജഡ്ജി ഹണ്ടര്‍ ബൈഡനെതിരെ ശിക്ഷാ വിധി പുറപ്പെടുവിച്ചെങ്കിലും ശിക്ഷാ നടപടിയിലേക്ക് എന്ന് കടക്കുമെന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമായിട്ടില്ല. നവംബര്‍ 5 ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ശിക്ഷ നടപ്പാക്കിലാക്കാനാണ് ശ്രമമെന്ന് വിധി പ്രസ്താവിച്ച ബെഞ്ച് അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends