ഇറാന്റെ സായുധ സൈനിക വിഭാഗങ്ങളില്‍ ഒന്നായ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനയുടെ പട്ടികയില്‍പ്പെടുത്തി കാനഡ

ഇറാന്റെ സായുധ സൈനിക വിഭാഗങ്ങളില്‍ ഒന്നായ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനയുടെ പട്ടികയില്‍പ്പെടുത്തി കാനഡ
രാജ്യത്ത് താമസിക്കുന്ന മുന്‍ ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇറാനിലുള്ള കനേഡിയന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്നും ലെബ്ലാങ്ക് നിര്‍ദ്ദേശിച്ചു.

വളരെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കമെന്നും റെവലൂഷനറി ഗാര്‍ഡിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സാദ്ധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം പ്രയോഗിക്കുമെന്നും ലെബ്ലാങ്ക് വ്യക്തമാക്കി.

അതേ സമയം, കാനഡയുടെ നടപടി വിവേക ശൂന്യവും തികച്ചും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

2019 ല്‍ യുഎസും റെവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയുടെ ലിസ്റ്റില്‍ ചേര്‍ത്തിരുന്നു. റെവല്യൂഷണറി ഗാര്‍ഡിന്‍െ വിദേശ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിനെ കാനഡ നേരത്തെ തന്നെ തീവ്രവാദി ഗ്രൂപ്പുകളുടെ ലിസ്റ്റില്‍പ്പെടുത്തിയിരുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം 2012 ല്‍ കാനഡ വിച്ഛേദിച്ചിരുന്നു.

Other News in this category



4malayalees Recommends