ബന്ധുവീട്ടില്‍ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

ബന്ധുവീട്ടില്‍ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു
കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മല്‍ ശ്രീലിമ ആണ് മരിച്ചത്.

ഇരുപത്തിമൂന്നുവയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് കൈവേലി ടൗണിനടുത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ ശ്രീലിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വെന്റിലേറ്ററിലായിരുന്ന യുവതി എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ മരിച്ചു.

ശ്രീലിമ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനത്തിലായിരുന്നു. മാതാപിതാക്കള്‍: രവീന്ദ്രന്‍, റീജ. സഹോദരന്‍: ശ്രീഹരി.






Other News in this category



4malayalees Recommends