വേനല്‍ക്കാലമെത്തിയതോടെ ഖത്തറില്‍ മരണപ്പെടുന്നവരുടെ ഖബറടക്കം രാവിലെയും വൈകുന്നേരങ്ങളിലും നിശ്ചിത സമയങ്ങളില്‍ മാത്രമായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം. ഈ മാസം മുതല്‍ സെപ്തംബര്‍ അവസാനം വരെയാണ് പുതിയ സമയ ക്രമം. നഗരസഭ മന്ത്രാലയവുമായി സഹകരിച്ചാണിത്.
രാവിലെ സൂര്യോദയത്തിന് ശേഷം എട്ടുവരെ മാത്രമാണ് അനുമതി. വൈകീട്ട് ദുഹ്രര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷവും മഗ്രിബ്, ഇഷ പ്രാര്‍ത്ഥനകള്‍ക്ക് ശേഷവുമായിരിക്കും ഖബറടക്ക ചടങ്ങുകള്‍ അനുവദിക്കുക.