അന്റാര്‍ട്ടിക്കയില്‍ നിന്നും തണുത്ത കാറ്റ് വീശിത്തുടങ്ങി; അടുത്ത ആഴ്ചയോടെ ഓസ്‌ട്രേലിയയില്‍ തണുപ്പ് വ്യാപകമാകും; ശരാശരിക്ക് താഴേക്ക് താപനില താഴുമെന്ന് കാലാവസ്ഥാ വകുപ്പ്

അന്റാര്‍ട്ടിക്കയില്‍ നിന്നും തണുത്ത കാറ്റ് വീശിത്തുടങ്ങി; അടുത്ത ആഴ്ചയോടെ ഓസ്‌ട്രേലിയയില്‍ തണുപ്പ് വ്യാപകമാകും; ശരാശരിക്ക് താഴേക്ക് താപനില താഴുമെന്ന് കാലാവസ്ഥാ വകുപ്പ്
അന്റാര്‍ട്ടിക്കയില്‍ നിന്നും തണുപ്പേറിയ കാറ്റ് വീശിത്തുടങ്ങിയതോടെ ഓസ്‌ട്രേലിയ തണുത്ത കാലാവസ്ഥയിലേക്ക് നീങ്ങുന്നു. അടുത്ത ആഴ്ചയോടെ ഈ തണുപ്പ് വ്യാപകമാകുമെന്നാണ് മീറ്റിയോറോളജി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്.

ഈ വര്‍ഷത്തെ ശരാശരി താപനിലയേക്കാള്‍ എട്ട് ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത ആഴ്ച വരെ തണുപ്പ് നീണ്ടുനില്‍ക്കാനുളള സാഹചര്യങ്ങളാണ് കടലില്‍ രൂപപ്പെടുന്നത്.

ടാസ്മാനിയ മുതല്‍ നോര്‍ത്തേണ്‍ ന്യൂ സൗത്ത് വെയില്‍സ് വരെയുള്ള മേഖലകളില്‍ മഞ്ഞ് വീഴാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നോട്ട് വെയ്ക്കുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ടാസ്മാനിയയിലും, ഈസ്‌റ്റേണ്‍ വിക്ടോറിയയിലും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഇത് ന്യൂ സൗത്ത് വെയില്‍സിലേക്കും വ്യാപിക്കും.

Other News in this category



4malayalees Recommends