ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച; സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും; ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന പരിപാടിയുടെ ലിങ്ക് വാര്‍ത്തയോടൊപ്പം

ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച; സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും; ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന പരിപാടിയുടെ ലിങ്ക് വാര്‍ത്തയോടൊപ്പം
യൂറോപ്പ്: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രതീകവുമായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ജര്‍മ്മനി, യു കെ, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലഡ്, പോളണ്ട് തുടങ്ങിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സൂം (ZOOM) മുഖേന, ജൂലൈ 20 (ശനിയാഴ്ച) യൂറോപ് സമയം 6 PM, യു കെ അയര്‍ലണ്ട് സമയം 5 PM, ഇന്ത്യന്‍ സമയം 9.30 PM ന് ആണ് 'ഓര്‍മകളില്‍ ഉമ്മന്‍ ചാണ്ടി' എന്ന തലക്കെട്ടില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.


കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ബഹു. വി ഡി സതീശന്‍, എല്‍ എല്‍ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.


എഐ സിസി അംഗവും അങ്കമാലി എം എല്‍ എയുമായ ശ്രീ. റോജി എം ജോണ്‍, ചാലക്കുടി എം എല്‍ എ ശ്രീ. സനീഷ് കുമാര്‍ ജോസഫ്, എഐസിസി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനവര്‍ ശ്രീ. പി സരിന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീ. അബിന്‍ വര്‍ക്കി, ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍, ദീപിക ഡല്‍ഹി ബ്യൂറോ എഡിറ്റര്‍ (നാഷണല്‍ അഫേഴ്‌സ്) ശ്രീ. ജോര്‍ജ് കള്ളിവയലില്‍, ഐഒസി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ശ്രീ. അനുര മത്തായി, ഐ ഒ സി യൂറോപ്പ് വൈസ് ചെയര്‍മാന്‍ ശ്രീ. സിരോഷ് ജോര്‍ജ്, വിവിധ രാജ്യങ്ങളിലെ ഐ ഒ സി സംഘടന അധ്യക്ഷന്മാര്‍, മറ്റു ഐ ഒ സി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


സാമൂഹിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോര്‍ഡിനേറ്ററും ഐ ഒ സി ജര്‍മ്മനി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. സണ്ണി ജോസഫ് അറിയിച്ചു.


ശ്രീ. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഏതെങ്കിലും സ്മരണകള്‍ ചടങ്ങില്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അതിനുള്ള അവസരം നല്‍കുന്നതാണ്.


ബന്ധപ്പെടേണ്ട നമ്പര്‍:


സണ്ണി ജോസഫ് : +49 1523 6924999


റോമി കുര്യാക്കോസ് : +44 7776646163


Zoom Link:


https://us02web.zoom.us/j/9726008841?pwd=MWZwcXZwdndlb1JRNUtodkNaS1JJUT09&omn=89176444362


Meeting ID: 972 600 8841


Passcode: 12345


Date & Time: 20/07/2024 (Saturday)


Europe Time : 6.00 PM


U K Ireland Time : 5.00 PM


Indian Time : 9.30 PM


Other News in this category



4malayalees Recommends