റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ആന്തരിക സൗഖ്യ ധ്യാനം' ഒക്ടോബര്‍ 11-13 വരെ; ജോര്‍ജ്ജ് പനക്കലച്ചന്‍ ഫാ.മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവാ അടക്കം പ്രശസ്ത ധ്യാന ഗുരുക്കള്‍ നയിക്കുന്നു

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ആന്തരിക സൗഖ്യ ധ്യാനം' ഒക്ടോബര്‍ 11-13 വരെ;  ജോര്‍ജ്ജ് പനക്കലച്ചന്‍  ഫാ.മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവാ അടക്കം പ്രശസ്ത ധ്യാന ഗുരുക്കള്‍ നയിക്കുന്നു

റാംസ്ഗേറ്റ്: യു കെ യില്‍ ആല്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും വേദിയായി മാറിയ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഒക്ടോബര്‍ മാസത്തില്‍ 11 മുതല്‍ 13 വരെ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിന്‍സന്‍ഷ്യല്‍ സഭാ സമൂഹം റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പത്താം വാര്‍ഷികത്തില്‍ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക പ്രശസ്ത ധ്യാന ഗുരുക്കളായ ജോര്‍ജ്ജ് പനക്കലച്ചന്‍, ഫാ. പോള്‍ പുതുവാ, ഫാ. മാത്യു തടത്തില്‍, ഫാ ജോസഫ് എടാട്ട് , ഫാ. പോള്‍ പള്ളിച്ചന്‍കുടിയില്‍ എന്നിവര്‍ സംയുക്തമായി നയിക്കും.


'അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം147:3)

ആന്തരിക സൗഖ്യ ധ്യാന ദിനത്തിന്റെ തലേന്ന് വൈകുന്നേരത്തോടെ ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്കായി താമസ സൗകര്യമൊരുക്കുന്നതാണ്. ആന്തരിക സൗഖ്യാധ്യാനം, ഒക്ടോബര്‍ 11 നു വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ ഞായറാഴ്ച വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.


ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളില്‍ ഉണര്‍ത്തിച്ച് , തുറവയോടെ പ്രാര്‍ത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

https://www.divineuk.org/residential-retreat-2024/


മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന ജീര്‍ണ്ണതയില്‍ നിന്നും ശുദ്ധമാക്കപ്പെടുവാനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമര്‍പ്പിച്ച് സൗഖ്യപ്പെടുവാനും അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചന്‍കുടിയില്‍ എന്നിവര്‍ സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.


For Contact : +447474787890,

Email: office@divineuk.org, Website:www.divineuk.org

Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA


Other News in this category



4malayalees Recommends