അമേരിക്ക റെഡിയാണ് കമലയുടെ വരവിനായി; കമലാ ഹാരിസിന് പിന്തുണയുമായി ബരാക് ഒബാമ; പുതിയ അധ്യായത്തിനായി യുഎസ് ഒരുങ്ങിയെന്ന് അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റ്; ആദ്യ വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് ചരിത്രം കുറിയ്ക്കുമോ?

അമേരിക്ക റെഡിയാണ് കമലയുടെ വരവിനായി; കമലാ ഹാരിസിന് പിന്തുണയുമായി ബരാക് ഒബാമ; പുതിയ അധ്യായത്തിനായി യുഎസ് ഒരുങ്ങിയെന്ന് അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റ്; ആദ്യ വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് ചരിത്രം കുറിയ്ക്കുമോ?
യുഎസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റും, ആദ്യത്തെ കറുത്ത, സൗത്ത് ഏഷ്യന്‍ വംശജയായ പ്രസിഡന്റുമാകാന്‍ ഒരുങ്ങുകയാണ് കമലാ ഹാരിസ്. കമലയ്ക്ക് വമ്പന്‍ പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റ് ബരാക് ഒബാമയാണ് കമലാ ഹാരിസിന് പിന്നില്‍ രാഷ്ട്രീയ മഹാമേരുവായി നിലയുറപ്പിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തിലാണ് മുന്‍ യുഎസ് പ്രസിഡന്റ് ഒബാമയും, ഭാര്യ മിഷേല്‍ ഒബാമയും വേദിയിലെത്തിയത്. നവംബര്‍ 5ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ഇവര്‍ കമലയെ പിന്തുണച്ചു. പ്രതീക്ഷയുടെ നാളുകള്‍ തിരിച്ചുവരുന്നതായി മിഷേല്‍ പ്രസംഗിച്ചു.

നിലവിലെ വൈസ് പ്രസിഡന്റായ 59-കാരി അമേരിക്കയെ നയിക്കാന്‍ പ്രാപ്തയാണെന്ന് ഒബാമമാര്‍ പറഞ്ഞു. 'അമേരിക്ക പുതിയ അധ്യായത്തിന് ഒരുങ്ങിക്കഴിഞ്ഞു. അമേരിക്ക മെച്ചപ്പെട്ട കഥയ്ക്കും തയ്യാറെടുത്തിരിക്കുന്നു. പ്രസിഡന്റ് കമലാ ഹാരിസിനായി നമ്മള്‍ റെഡിയാണ്', ബരാക് ഒബാമ പ്രഖ്യാപിച്ചു.

'ഈ പുതിയ സമ്പദ് വ്യവസ്ഥയില്‍ ദിവസേന എഴുന്നേറ്റ് നമ്മുടെ രോഗികളെ പരിചരിക്കുകയും, തെരുവുകള്‍ വൃത്തിയാക്കുകയും, പാക്കേജുകള്‍ എത്തിക്കുകയും ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കും, മെച്ചപ്പെട്ട വേതനത്തിനും, തൊഴില്‍ സാഹചര്യത്തിനുമായി നിലകൊള്ളുന്ന ഒരു പ്രസിഡന്റിനെയാണ് ആവശ്യം. കമല അത്തരമൊരു പ്രസിഡന്റാകും', ബരാക് ഒബാമ പ്രഖ്യാപിച്ചു.

Other News in this category



4malayalees Recommends