ജര്‍മനിയില്‍ കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവം ; പ്രതി പിടിയില്‍ ; ഐഎസുമായുള്ള പ്രതിയുടെ ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ്

ജര്‍മനിയില്‍ കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവം ; പ്രതി പിടിയില്‍ ; ഐഎസുമായുള്ള പ്രതിയുടെ ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ്
പശ്ചിമ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിലെ പ്രതി പിടിയില്‍. മൂന്ന് പേര്‍ കൊലപ്പെടുത്തുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഭവം. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി ജര്‍മന്‍ പൊലീസ് വിശദമാക്കി. 56 ഉം 67ഉം പ്രായമുള്ള പുരുഷന്‍മാരും 56 വയസുള്ള സ്ത്രീയുമാണ് വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

രക്തം പുരണ്ട വസ്ത്രങ്ങളോടെ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കത്തിയാക്രമണം സംബന്ധിച്ച നിര്‍ണായക അറസ്റ്റാണ് ശനിയാഴ്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാല്‍ അറസ്റ്റിലായ ആളുമായി ഇസ്ലാമിക് സ്റ്റേറ്റിനുള്ള ബന്ധത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം നഗര മധ്യത്തില്‍ നടന്ന ആഘോഷത്തിനിടയിലായിരുന്നു ആക്രമണം. അജ്ഞാതനായ ഒരാള്‍ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. വ്യവസായിക നഗരമായ സോലിങ്കന്‍ സ്ഥാപിതമായതിന്റെ 650ാം വാര്‍ഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്. സ്റ്റേജില്‍ ഗാനമേള നടക്കുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കത്തിയാക്രമണം.

Other News in this category



4malayalees Recommends