സൗദിയില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സൗദിയില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് മക്ക മേഖലയില്‍ മിന്നല്‍ പ്രളയം, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം സാമാന്യം നല്ല തോതിലുള്ള മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്. റിയാദില്‍ നേരിയതോ മിതമായതോ ആയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം.

മദീന, അല്‍ ബഹ, അസീര്‍, ജസാന്‍, നജ്‌റാന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കാസിം, ഹായില്‍, കിഴക്കന്‍ മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കും.

Other News in this category



4malayalees Recommends