കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍

കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍
ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയില്‍ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാന്‍ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐഎസിന്റെ പേരില്‍ കഴിയുന്നത്ര ജൂതന്മാരെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ ഈ ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലന്‍ഡ് പറഞ്ഞു.

ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ ജൂതന്മാരെ കൊല്ലാന്‍ പ്രതി തീരുമാനിച്ചതായിയും എഫ്ബിഐ കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാസെബിന്റെ പദ്ധതി തകര്‍ക്കാന്‍ തങ്ങളുടെ ടീമിന് കഴിഞ്ഞുവെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ പറഞ്ഞു. ഐഎസിന്റെയോ മറ്റ് തീവ്രവാദ സംഘടനകളുടെയോ ഭാഗമായി അക്രമം നടത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്തുമെന്നും തീവ്രവാദത്തിനെതിരെ പോരാടുക എന്നതാണ് എഫ്ബിഐയുടെ ലക്ഷ്യമെന്നും ക്രിസ്റ്റഫര്‍ റേ കൂട്ടിച്ചേര്‍ത്തു.

കാനഡയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തി ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലെ ഒരു ജൂത കേന്ദ്രത്തില്‍ ഐഎസിനെ പിന്തുണച്ച് കൂട്ട വെടിവയ്പ്പ് നടത്താനാണ് മുഹമ്മദ് ഷാസെബ് ഉദ്ദേശിച്ചിരുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 നവംബറില്‍ ഐസിസ് പ്രചാരണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും മുഹമ്മദ് ഷാസെബ് ശ്രമിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒക്ടോബര്‍ ഏഴും ഒക്ടോബര്‍ പതിനൊന്നുമാണ് ആക്രമണം നടത്താന്‍ മുഹമ്മദ് ഷാസെബ് തെരഞ്ഞെടുത്തതെന്നാണ് വിവരം. കാനഡയില്‍ നിന്ന് എങ്ങനെയാണ് അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് ആക്രമണം നടത്തുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളും മുഹമ്മദ് ഷാസെബ് നല്‍കിയിതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

Other News in this category



4malayalees Recommends