സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ പിതൃത്വ അവധി ലഭിച്ചേക്കും

സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ പിതൃത്വ അവധി ലഭിച്ചേക്കും
സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ പിതൃത്വ അവധി ലഭിക്കാന്‍ സാധ്യത. ഓരോ കുട്ടി ജനിക്കുമ്പോഴും മൂന്നു ദിവസത്തെ പിതൃത്വ അവധി അനുവദിക്കണമെന്നതടക്കം ആവശ്യങ്ങള്‍ അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ജലാല്‍ കാധേമിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് അംഗങ്ങളാണ് 2012 ലെ സ്വകാര്യ മേഖല തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നത്.

നിയമ പ്രകാരം ആദ്യ വിവാഹം, കുടുംബാംഗങ്ങളുടെ മരണം, ഭാര്യയുടെ കുടുംബാംഗത്തിന്റെ മരണം എന്നിവയ്ക്ക് മൂന്നു ദിവസത്തെ അവധി നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാര്‍ക്കും കുട്ടി ജനിച്ചാല്‍ നിലവില്‍ ഒരു ദിവസം അഴധിയാണുള്ളത്. വനിതാ ജീവനക്കാര്‍ക്ക് പണ്ടു മാസത്തെ ശമ്പളത്തോടെയുള്ള അവധി നല്‍കും.

Other News in this category



4malayalees Recommends