ജനസമ്മിതി കുറഞ്ഞ ട്രൂഡോ സര്‍ക്കാര്‍ വരും തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടിവന്നേക്കും ; ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളും നിര്‍ണ്ണായകം

ജനസമ്മിതി കുറഞ്ഞ ട്രൂഡോ സര്‍ക്കാര്‍ വരും തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടിവന്നേക്കും ; ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളും നിര്‍ണ്ണായകം
ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങള്‍ കുറച്ചുകാലമായി ഇന്ത്യയേയും ശ്വാസം മുട്ടിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ നിലപാടുകള്‍ കൈക്കൊണ്ട് കണ്ണില്‍ കരടായി മാറിയ ട്രൂഡോയ്ക്ക് ഇപ്പോള്‍ ജന സമ്മതിയില്ലെന്ന് വ്യക്തം.

ട്രൂഡോയുടെ പാപ ഭാരം അടുത്ത തിരഞ്ഞെടുപ്പില്‍ ചുമക്കേണഅടിവരുമെന്ന ഭയം മൂലമാണഅ എന്‍ഡിപി സഖ്യം അവസാനിച്ചത്.

കുടിയേറ്റത്തെ പിന്തുണക്കുന്ന നയമാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. എന്‍ഡിപിയുമായി കൂട്ടുകൂടിയതോടെ കുടിയേറ്റ നയം ഉദാരമാക്കേണ്ടിവന്നു. എന്നാല്‍ തൊഴിലില്ലായ്മയും താമസ സൗകര്യകുറവും മൂലം കുടിയേറ്റത്തെ എതിര്‍ക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ജന പിന്തുണ കൂടിയതോടെ നിലപാട് മാറ്റേണ്ടിവന്നു.

കുടിയേറ്റം മൂലമുള്ള പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ട്രൂഡോയുടേയും ലിബറല്‍ പാര്‍ട്ടിയുടേയും തലയിലാക്കുകയാണ് പിന്തുണ പിന്‍വലിച്ച ജഗ്മിത് . എന്‍ഡിപി സിഖുകാര്‍ക്ക് പ്രാമുഖ്യമുള്ള പാര്‍ട്ടിയല്ല. എന്‍ഡിപിയുടെ ആദ്യത്തെ ന്യൂനപക്ഷ നേതാവാണ് ജഗ്പീത്. പിന്തുണ പിന്‍വലിച്ചില്ലെങ്കിലും സര്‍ക്കാര്‍ തല്‍ക്കാലം താഴെ വീണേക്കില്ല. അവിശ്വാസ പ്രമേയം കൊണ്ടുവരും വരെ അധികാരത്തില്‍ തുടരാം. അവിശ്വാസ വോട്ടെടുപ്പില്‍ എന്‍ഡിപി വിട്ടു നിന്നാലും ട്രൂഡോയ്ക്ക് ആശ്വാസമാണ്. അടുത്ത വര്‍ഷം വരെയാണ് സഭയുടെ കാലാവധി.

Other News in this category



4malayalees Recommends