ആയിരങ്ങള്‍ പങ്കെടുത്ത ഓണാഘോഷം നാളികേരത്തിന്റെ നാട്ടിലല്ലെങ്കിലും ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ ഒരുപിടി നല്ല ഓര്‍മകളുമായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ SMAയുടെ ഓണാഘോഷം ആവണിപുലരി പ്രൗഡഗംഭീരമായി

ആയിരങ്ങള്‍ പങ്കെടുത്ത ഓണാഘോഷം  നാളികേരത്തിന്റെ നാട്ടിലല്ലെങ്കിലും ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ ഒരുപിടി നല്ല ഓര്‍മകളുമായി  സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ SMAയുടെ ഓണാഘോഷം ആവണിപുലരി പ്രൗഡഗംഭീരമായി
യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ SMA യുടെ ഓണാഘോഷം കോപ്പറേറ്റീവ് അക്കാദമിയില്‍ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ വിപുലമായ പരിപാടികളോടെ നടത്തി.



ജാതി-മത ഭേദമില്ലാതെ SMA യുടെ കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം. അതിനുശേഷം നാടിന്റെ ഓര്‍മകളിലേക്ക് ചേക്കേറി ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ, പായസത്തിന്റെ മധുരഗന്ധവും, അവിയലിന്റെയും പുളിയും, സാമ്പാറും കൂട്ടുകറിയും പച്ചടിയും കിച്ചടിയും ഉപ്പേരി, പപ്പടം, പഴം, അച്ചാര്‍, പായസങ്ങള്‍ പലതടക്കം വിഭവസമൃദ്ധമായ ഓണസദ്യ.



ഒരുമ യുടെയും മാനവികതയുടെയും സന്ദേശവുമായി വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അനുശോചനം അറിയിച്ച് ഈശ്വര പ്രാര്‍ഥനയോടെ സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചു. സദസ്സിനെ ആകെ കോരിത്തരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ ആയിട്ടായിരുന്നു പിന്നീടുള്ള മണിക്കുറുകള്‍ കടന്ന് പോയത്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ 69 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരക്കളി കാണികളുടെ കൈയ്യടി നേടി.



പൈതൃകത്തനിമ കാത്ത് ഓണക്കാലത്ത് തന്റെ രാജ്യത്തെയും ജനങ്ങളെയും സന്ദര്‍ശിക്കാന മഹാമനസ്‌കനായ അസുര രാജാവായ മഹാബലിയുടെ വരവ്, വേഷംകൊണ്ടും ഭാവംകൊണ്ടും ചിരിപ്പിച്ച് രസിപ്പിക്കുന്ന നാട്യവും കൊച്ചു കൊച്ചു തമാശകളുമായി മാവേലി ഫുള്‍ കളര്‍ ആയി.


ഓണപ്പാട്ടും ഡാന്‍സും, എസ് എം എയിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷന്‍ഷോ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത കലാപരിപാടികള്‍, ചെണ്ടമേളം, SMAയുടെ ഓണാഘോഷ പരിപാടിയുടെ യക്ഷസ് വാനോളം ഉയര്‍ത്തി. SMA അംഗങ്ങളുടെ പൂര്‍ണ പിന്തുണയോടെ ഓണാഘോഷങ്ങളുടെ രജിസ്‌ട്രേഷനും പേയ്മെന്റും പൂര്‍ണ്ണമായും ഓണ്‍ലൈനായി, ക്യാഷ് ലെസ്സ് ആയി നടന്നു. ഇത് ഓണാഘോഷം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കി.


സെക്രെട്ടറി ജിജോ ജോസഫ് സ്വാഗതം, പ്രസിഡണ്ട് എബിന്‍ ബേബി അധ്യക്ഷ പ്രസംഗം, ജയ വിബിന്‍ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു ട്രഷറര്‍: ആന്റണി സെബാസ്റ്റ്യന്‍ എല്ലാവര്‍ക്കും നന്ദിയറിയിച്ചു


പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബേസില്‍ ജോയ്, ജയ വിബിന്‍ ,ഐനിമോള്‍സാജു ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജലക്ഷ്മിരാജന്‍ , മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കള്‍ച്ചറല്‍ പ്രോഗ്രാമിനും ഓണാഘോഷ പരിപാടിക്കു നേതൃത്വം കൊടുത്തു.


വാര്‍ത്ത PRO: സിബി ജോസ്


Other News in this category



4malayalees Recommends