സൗദിയില്‍ യോഗ്യതകളില്ലാതെ ജോലി ചെയ്ത 34 എഞ്ചിനീയര്‍മാര്‍ പിടിയില്‍

സൗദിയില്‍ യോഗ്യതകളില്ലാതെ ജോലി ചെയ്ത 34 എഞ്ചിനീയര്‍മാര്‍ പിടിയില്‍
പ്രഫഷനല്‍ അക്രഡിറ്റേഷനോ മതിയായ യോഗ്യതകളോ ഇല്ലാതെ എന്‍ജിനീയറായി ജോലി ചെയ്ത 34 പേരെ പിടികൂടി .രാജ്യവ്യാപകമായി കൗണ്‍സിലിന്റെ നിരീക്ഷണം തുടരുകയാണ്.

ഈ വര്‍ഷം ആയിരത്തോളം പരിശോധന സന്ദര്‍ശനങ്ങളാണ് നടത്തിയത്. ഓഫീസുകളും എന്‍ജിനീയറിങ് കമ്പനികളും സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമായതില്‍ ഉള്‍പ്പെടും. 210 ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ 400 ലധികം നിയമലംഘനങ്ങളാണ് പരിശോധനാ സംഘം കണ്ടെത്തി. 34 വ്യാജ എന്‍ജിനീയര്‍മാരെയാണ് പിടികൂടിയതെന്നും കൗണ്‍സില്‍ വക്താവ് പറഞ്ഞു.

എന്‍ജിനീയറിങ് ജോലി ചെയ്യുന്നതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സംവിധാനവും നിയമവും ലംഘിച്ചാല്‍ കര്‍ശന നടപടിയാണ്. യോഗ്യതയില്ലാതെ എന്‍ജിനീയറായി ആള്‍മാറാട്ടം നടത്തുക, പ്രഫഷനല്‍ അക്രഡിറ്റേഷന്‍ ഇല്ലാതെ എന്‍ജിനീയറിങ് ജോലി ചെയ്യുക, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ എന്‍ജിനീയറിങ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്.

Other News in this category



4malayalees Recommends