വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം
ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും.

കുട്ടികളിലേക്ക് ജനിതക രോഗങ്ങള്‍ പകരാതിരിക്കാനാണ് പരിശോധന നിര്‍ബന്ധമാക്കിയത്. രോഗമുള്ളവര്‍ക്ക് കൗണ്‍സലിങ്, മരുന്ന് എന്നിവ നല്‍കും.

Other News in this category



4malayalees Recommends