മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസിക്കുട്ടികള്‍ വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസിക്കുട്ടികള്‍ വീട്ടില്‍ മരിച്ച നിലയില്‍
മലപ്പുറം മുത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ വീടിനുള്ളില്‍ ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.

മരിച്ച രണ്ട് കുട്ടികളും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരു കയറില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Other News in this category



4malayalees Recommends