ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും
ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും. സെപ്റ്റംബര്‍ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പടുത്തല്‍, ആരോഗ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ യോ?ഗത്തില്‍ ചര്‍ച്ചയായേക്കും.

ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്.

ഇന്ത്യയിലായിരുന്നു ഇക്കുറി ക്വാഡ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് ജോ ബൈഡന്റെ ജന്മനാടായ ഡെലവെയറിലേക്ക് മാറ്റുകയായിരുന്നു. ഭരണകാലാവധി അവസാനിക്കുന്ന കിഷിദയുടെയും ജോ ബൈഡന്റെയും അവസാന ക്വാഡ് ഉച്ചകോടിയാണിത്. 2025ലെ ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആഥിതേയത്വം വഹിക്കുമെന്നാണ് സൂചന. ക്വാഡ് രൂപീകരിച്ചിട്ട് 20 വര്‍ഷം പിന്നിടുന്നുവെന്ന പ്രത്യേകതയും ഡെലവെയറില്‍ നടക്കുന്ന ഉച്ചകോടിക്കുണ്ട്.



Other News in this category



4malayalees Recommends