പണി നന്നായില്ലെങ്കില്‍ പണവുമില്ല! പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായില്ലെങ്കില്‍ എന്‍എച്ച്എസിന് പണം നല്‍കില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍; തകര്‍ന്ന സേവനങ്ങള്‍ ശരിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി

പണി നന്നായില്ലെങ്കില്‍ പണവുമില്ല! പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായില്ലെങ്കില്‍ എന്‍എച്ച്എസിന് പണം നല്‍കില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍; തകര്‍ന്ന സേവനങ്ങള്‍ ശരിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി
പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാതെ എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ടിംഗ് നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഹെല്‍ത്ത് സര്‍വ്വീസിനെ നന്നാക്കിയെടുക്കാന്‍ 10 വര്‍ഷത്തെ പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചു.

ഭാവിയിലേക്കായി എന്‍എച്ച്എസിനെ തയ്യാറാക്കി എടുക്കുന്നത് കൂടുതല്‍ പണം നല്‍കിയാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് പദ്ധതി നടപ്പിലാക്കാന്‍ ഒരു ദശകം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്ലംബിംഗ് ശരിയാക്കിയ ശേഷമാണ് ടാപ്പുകള്‍ തുറക്കേണ്ടത്. അതുകൊണ്ട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതെ കൂടുതല്‍ പണം നല്‍കില്ല', കിംഗ്‌സ് ഫണ്ടില്‍ സംസാരിക്കവെ സ്റ്റാര്‍മര്‍ പറഞ്ഞു. എന്‍എച്ച്എസിനെ ശരിപ്പെടുത്തിയെടുക്കാന്‍ മൂന്ന് പ്രധാനപ്പെട്ട നിലപാടുകളാണ് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റല്‍ സാങ്കേതികമികവ് ഉപയോഗിക്കുക, ആശുപത്രികള്‍ക്ക് പുറത്തേക്ക് പരിചരണം എത്തിക്കുക, രോഗത്തെ ചികിത്സിക്കാതെ രോഗം തടയാന്‍ ശ്രദ്ധിക്കുക എന്നിവയാണ് ഇത്.

ഷിഫ്റ്റിന് 5000 പൗണ്ട് ഈടാക്കുന്ന ഏജന്‍സി സ്റ്റാഫിനായി പണമിറക്കാന്‍ തയ്യാറല്ലെന്ന് സ്റ്റാര്‍മര്‍ പറയുന്നു. അപ്പോയിന്റ്‌മെന്റിന് ശേഷം ലഭിക്കുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, കമ്മ്യൂണിറ്റി കെയര്‍ ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയില്‍ കുടുങ്ങുന്നതും ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ട്. ഇന്ന് രാത്രി മാത്രം 12,000 രോഗികള്‍ ഈ വിധത്തില്‍ കുടുങ്ങുന്നു. ഇത് പണം നല്‍കി പരിഹരിക്കേണ്ടതല്ല, പരിഷ്‌കാരങ്ങളിലൂടെയാണ് പരിഹരിക്കുക, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends