സ്വന്തമായി വീട് വേണം, അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന

സ്വന്തമായി വീട് വേണം, അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന
അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന.രാം ലല്ലയെ ദര്‍ശിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയില്‍ എത്തുന്നത്. ഇപ്പോഴിതാ അയോദ്ധ്യയില്‍ വീടിന്റെ പ്രതിരൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഭക്തരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

ക്ഷേത്രപരിസരത്ത് തന്നെ കിടക്കുന്ന ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചാണ് പ്രതീകാത്മകമായ വീട് നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്രപരിസരത്ത് പ്രതീകാത്മകമായ വീട് പണിത് ഭഗവാനോട് പ്രാര്‍ത്ഥിച്ചാല്‍ തങ്ങളുടെ ആഗ്രഹം ഭഗവാന്‍ നിറവേറ്റുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.- അയോധ്യ പണ്ഡിറ്റ് വിഷ്ണു ദാസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

രാം ലല്ലയുടെ അനുഗ്രഹം എന്നും തങ്ങളുടെ വീട്ടില്‍ ഉണ്ടാകാനും , തങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനാണ് ഇതെന്നും ഭക്തര്‍ പറയുന്നു. ക്ഷേത്രപരിസരത്ത് പ്രതീകാത്മക വീടുകള്‍ പണിയുന്ന പാരമ്പര്യം വളരെ പഴക്കമുള്ളതാണ്. ആളുകള്‍ വന്ന് ഈ രീതിയില്‍ പ്രതീകാത്മകമായ വീട് നിര്‍മ്മിക്കുന്നുവെന്നും നാളുകള്‍ക്ക് ശേഷം സ്വന്തമായി വീട് വച്ച ശേഷം ഭഗവാന് നന്ദി അര്‍പ്പിക്കാന്‍ എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Other News in this category



4malayalees Recommends