യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം
അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നല്‍കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനില്‍ പൊതു ദര്‍ശനം നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍ ആര്‍പ്പിക്കും.

അവിടെ പൊതുദര്‍ശനം മൂന്ന് മണി വരെ നീളും. ശേഷം വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസിന് കൈമാറും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി എംയിസിന് കൈമാറും. അതേസമയം, ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ ആയിരുന്നു സീതാറാം യെച്ചൂരിയുടെ മരണം.

കടുത്ത പനിയെ തുടര്‍ന്നായിരുന്നു യെച്ചൂരിയെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസം മുന്‍പ് യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു .എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യ നില വീണ്ടും വഷളായതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. 2015ല്‍ പ്രകാശ് കാരാട്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെയും സിപിഎമ്മിന്റെയും താര പ്രചാരകനായിരുന്നു സീതാറാം യെച്ചൂരി.

Other News in this category



4malayalees Recommends