ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

എസ്‌കേപ് ടവറിന്റെ താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കഫെയ്ക്കരികിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

38ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്ന് സംശയിക്കുന്നു. പൊലീസും പാരാമെഡിക്കുകളും ഉടന്‍ സംഭവ സ്ഥലത്തെത്തി. രാവിലെ ഏഴരയോടെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends