ഖത്തറില്‍ ഉച്ചസമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിയന്ത്രണം അവസാനിച്ചു

ഖത്തറില്‍ ഉച്ചസമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിയന്ത്രണം അവസാനിച്ചു
വേനല്‍ കാലങ്ങളില്‍ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനുണ്ടായിരുന്ന നിരോധനം നീക്കിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ചൂട് കനത്തതോടെ ജൂണ്‍ 1 മുതലാണ് ഉച്ചസമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നത്.

നിര്‍മ്മാണ മേഖലയിലെ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ കനത്ത ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു ഈ നിയന്ത്രണം. എന്നാല്‍ വേനല്‍ക്കാലം അവസാനിച്ചതോടെ ഉച്ചസമയത്തുള്ള തൊഴില്‍ നിയന്ത്രണം മന്ത്രാലയം നീക്കി. ഇന്നു മുതല്‍ നിര്‍മ്മാണ മേഖല ഉള്‍പ്പെടെ തൊഴില്‍ മേഖലകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം. ഇത്തവണ കനത്ത ചൂടാണ് ഖത്തറില്‍ രേഖപ്പെടുത്തിയത്. ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.

Other News in this category



4malayalees Recommends