ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായി, രൂക്ഷ വിമര്‍ശനവുമായി ട്രംപ്

ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായി, രൂക്ഷ വിമര്‍ശനവുമായി ട്രംപ്
കഴിഞ്ഞ ദിവസം തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്ന് ട്രംപ് പറഞ്ഞു. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും കേള്‍ക്കുന്നവനാണ്. അതനുസരിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്. ബൈഡന്റേയും കമലയുടേയും പ്രസംഗവിദ്യ തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്നും ട്രംപ് ആരോപിച്ചു. താന്‍ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ രാജ്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് ബൈഡനേയും കമലയേയും ഉന്നംവെച്ച് പറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അമേരിക്കന്‍ സീക്രട്ട് സര്‍വീസിന് ട്രംപ് നന്ദി പറഞ്ഞിരുന്നു. ഷെരീഫ് റിക് ബ്രാഡ്ഷോയുടെ പേര് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ നന്ദി വാക്കുകള്‍. തന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവര്‍ മനോഹരമായി ജോലി ചെയ്തു. അമേരിക്കക്കാരന്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് എക്സില്‍ കുറിച്ചിരുന്നു.

Other News in this category



4malayalees Recommends