നീണ്ട 18 മാസത്തോളമായി തുടരുന്ന ശമ്പള തര്‍ക്കത്തിന് തീരുമാനം ; 22 ശതമാനം ശമ്പള വര്‍ദ്ധനവ് അംഗീകരിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ ; 66 ശതമാനം മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളും സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചു

നീണ്ട 18 മാസത്തോളമായി തുടരുന്ന ശമ്പള തര്‍ക്കത്തിന് തീരുമാനം ; 22 ശതമാനം ശമ്പള വര്‍ദ്ധനവ് അംഗീകരിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ ; 66 ശതമാനം മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളും സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചു
മാസങ്ങള്‍ നീണ്ട സമരത്തിന് അവസാനമായി ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പള തര്‍ക്കത്തിന് പരിഹാരം. സര്‍ക്കാര്‍ അറിയിച്ച 22 ശതമാനം ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായിരിക്കുകയാണ്.

Fears of ‘unparalleled’ disruption as UK doctors launch strike

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66 ശതമാനം അംഗങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്ന ശമ്പള വര്‍ദ്ധന അനുകൂലിച്ച് വോട്ടു ചെയ്തത്.

ഈ 18 മാസത്തിനുള്ളില്‍ 11 തവണയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണി മുടക്കിയത്. രണ്ടു വര്‍ഷം കൊണ്ട് 22 ശതമാനം വര്‍ദ്ധനയെന്നതാണ് ധാരണയെങ്കിലും വരും വര്‍ഷത്തില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നും മാന്യമായ വേതനമില്ലെങ്കില്‍ ഇനിയും സമരത്തിനിറങ്ങുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് ജൂലൈ അവസാനം നല്‍കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നു. ലേബര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഏതായാലും സമരം ഫലം കണ്ട ആശ്വാസത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാരില്‍ ഒരു വിഭാഗം.

Other News in this category



4malayalees Recommends