വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തി ചിത്രം പ്രചരിപ്പിച്ചു ; ബിബിസി മുന്‍ വാര്‍ത്താ അവതാരകന് രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം അവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ

വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തി ചിത്രം പ്രചരിപ്പിച്ചു ; ബിബിസി മുന്‍ വാര്‍ത്താ അവതാരകന് രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം അവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ
വാട്‌സ്ആപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിബിസി മുന്‍ വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡിന് (63) കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരൂ.

ഏഴു മുതല്‍ 9 വരെ പ്രായമുള്ള കുട്ടികളുടെ 41 ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. ഇതില്‍ ഏഴെണ്ണം അതീവ ഗുരുതര സ്വഭാവമുള്ളതായിരുന്നു. മൂന്നു കേസുകളാണ് ഹ്യൂ എഡ്വേര്‍ഡിനെതിരെ ഫയല്‍ ചെയ്തിരുന്നത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു.

ഏഴു വര്‍ഷത്തേക്ക് ഇയാളെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

Ex-BBC anchor Huw Edwards avoids jail over indecent photos of children

ലൈംഗീക കുറ്റവാളികളെ ചികിത്സിക്കുന്ന പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടു.

25 കാരനായ ലൈംഗീക കുറ്റവാളി അലക്‌സ് വില്യംസുമായി നടത്തിയ വാട്‌സ്ആപ് ചാറ്റാണ് ഹൗവ് എഡ്വേര്‍ഡ്‌സിന്റെ കള്ളം പുറത്തുകൊണ്ടുവന്നത്. മറ്റൊരു കേസില്‍ പിടികൂടിയ വില്യംസിന്റെ ഫോണ്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്.

വര്‍ഷങ്ങളായി അണിഞ്ഞ മുഖം മൂടി അഴിഞ്ഞുവീഴുകയായിരുന്നുവെന്ന് ജഡ്ജും വ്യക്തമാക്കി.

മുന്‍ അവതാരകന്‍ തങ്ങളേയും പ്രേക്ഷകരേയും വഞ്ചിച്ചു. വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും ബിബിസി വക്താവ് പറഞ്ഞു. ബിബിസിയെ വഞ്ചിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ പ്രേക്ഷകരേയും വഞ്ചിച്ചെന്ന് വക്താവ് വ്യക്തമാക്കി.

Other News in this category



4malayalees Recommends