സന്ദര്‍ശനത്തിനായി അമീര്‍ ഇന്ന് കാനഡയിലേക്ക്

സന്ദര്‍ശനത്തിനായി അമീര്‍ ഇന്ന് കാനഡയിലേക്ക്
അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രഥമ കാനഡ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കം. ഖത്തറും കാനഡയും തമ്മിലെ നയതന്ത്ര സൗഹൃദം 50 വര്‍ഷം പൂര്‍ത്തിയായ അതേ വര്‍ഷത്തിലാണ് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ഒട്ടാവയിലേക്ക് പറക്കുന്നത്.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി ഉള്‍പ്പെടെ ഉന്നത മന്ത്രി ഉദ്യോഗസ്ഥ തല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ അമീറും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര സൗഹൃദവും വിവിധ മേഖലയിലെ സഹകരണവും പശ്ചിമേഷ്യാ വിഷയങ്ങളും ചര്‍ച്ചയാവും. കാനഡയും ഖത്തറും തമ്മില്‍ വ്യാപാര സഹകരണത്തിന് പുറമേ പ്രതിരോധ മേഖലയിലും ശക്തമായ ബന്ധമുണ്ട്.

Other News in this category



4malayalees Recommends