കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണം, എല്ലാവര്‍ക്കും സബ്‌സിഡി വര്‍ദ്ധിപ്പിക്കണം ; പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തിലായാല്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങളില്‍ പോകുന്ന കുട്ടികളുടെ എണ്ണം പത്തുശതമാനം

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണമെന്ന് ശുപാര്‍ശ. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രൊഡക്ടിവിറ്റി കമ്മീഷനാണ് ചൈല്‍ഡ് കെയര്‍ മേഖല പരിഷ്‌കരിക്കാന്‍ നിരവധി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്.

Tips for Australian Parents Choosing the Right Childcare Centre

എണ്‍പതിനായിരം ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ചൈല്‍ഡ് കെയര്‍ സൗജന്യമാക്കണമെന്നാണ് ശുപാര്‍ശ

അഞ്ചുവയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളുള്ള ഒരു ലക്ഷത്തി നാല്‍പതിനായിരം ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കും സേവനം സൗജന്യമാക്കണം. മറ്റെല്ലാവര്‍ക്കും സബ്‌സിഡി വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ചൈല്‍ഡ് കെയര്‍ ഉറപ്പാക്കണമെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങളില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ പത്തുശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍

Other News in this category

4malayalees Recommends