ഡീസല്‍ മോഷണം ; കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്നു പേര്‍ പിടിയില്‍

ഡീസല്‍ മോഷണം ; കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്നു പേര്‍ പിടിയില്‍
അഹമദി പ്രദേസത്തെ എണ്ണ കമ്പനിയില്‍ നിന്ന് സ്വദേശിയുടെ നേതൃത്വത്തില്‍ ഡീസല്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിവന്നിരുന്ന മൂന്നു പേര്‍ പിടിയില്‍. സ്വദേശിയോടൊപ്പം സഹായിയായ രണ്ട് ഇന്ത്യക്കാരും അറസ്റ്റിലായിട്ടുണ്ട്.

എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ സംശയമാണ് ഇവരെ കുടുക്കിയത്. അദ്ദേഹം അധികൃതര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അല്‍ വഫ്ര മരുഭൂമിയില്‍ ആടുകളെ മേയ്ക്കുന്ന ഷെഡ്ഡിന്റെ മറവിലാണ് ഡീസല്‍ മോഷണം കണ്ടെത്തിയത്.

പിടിയിലായ ഇന്ത്യക്കാര്‍ ട്രക്ക് ഡ്രൈവറുമാരാണ്. മോഷ്ടിച്ച ഡീസല്‍ വാട്ടര്‍ ടാങ്കറുകളായിരുന്നു ഇവര്‍ കടത്തിയിരുന്നത്. ഇവ പുറത്തുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വില്‍ക്കുന്നതായിരുന്നു. ഓരോ ഇടപാടിലും 200 ദിനാര്‍ വച്ച് തനിക്ക് ലഭിക്കുമെന്നും ബാക്കി തുക ഇന്ത്യക്കാര്‍ വീതം വയ്ക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സ്വദേശി പൗരന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു.

Other News in this category



4malayalees Recommends