അനുമതിയില്ലാതെ ഓഫറുകള്‍ പ്രഖ്യാപിച്ചു; സൗദിയില്‍ 44 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

അനുമതിയില്ലാതെ ഓഫറുകള്‍ പ്രഖ്യാപിച്ചു; സൗദിയില്‍ 44 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
അനുമതിയില്ലാതെ ഉപഭോക്താക്കള്‍ക്കായി മത്സരങ്ങളും വില്‍പ്പന പ്രമോഷനുകളും സംഘടിപ്പിച്ചതിന് 44 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. ആന്റി-കൊമേഴ്‌സ്യല്‍ ഫ്രോഡ് നിയമപ്രകാരമുള്ള നടപടികള്‍ ചുമത്തുന്നതിനായി ഈ ബിസിനസ് സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സ്റ്റോറുകളും മത്സരങ്ങള്‍ നടത്തുന്നതിനോ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനോ മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിന്റെ ലംഘനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ആന്റി-കൊമേഴ്‌സ്യല്‍ ഫ്രോഡ് നിയമപ്രകാരം, നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ (266,427 ഡോളര്‍) വരെ പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും. കൂടാതെ, യോഗ്യതയുള്ള കോടതികള്‍ കൃത്യമായ ജുഡീഷ്യല്‍ വിധി പുറപ്പെടുവിച്ചതിന് ശേഷം നിയമലംഘകരുടെ പേരുകള്‍ പരസ്യപ്പെടുത്താനും നിയമം അനുവദിക്കുന്നുണ്ട്.

Other News in this category



4malayalees Recommends