ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്താത്ത സാഹചര്യത്തില്‍ പലിശ നിരക്കുകളില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണ് സാമ്പത്തികവിദഗ്ധരും നല്‍കുന്നത്,

പണപ്പെരുപ്പം 2.2 ശതമാനമായി തുടരുന്ന സാഹചര്യത്തില്‍ നിലവിലെ അഞ്ചു ശതമാനം പലിശ നിരക്ക് അതേപടി നിലനിര്‍ത്തുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

പണപ്പെരുപ്പം വീണ്ടും കുറഞ്ഞാല്‍ ഒരു പക്ഷെ അടുത്ത അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറക്കാനും സാധ്യതയുണ്ട്.അടുത്ത നവംബറിലെ അവലോകന യോഗത്തില്‍ ലോണ്‍ ഉടമകള്‍ക്ക് സഹായമാകുന്ന പലിശ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

വീടും വാഹനവും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പലിശ നിരക്ക് കുറയുമോ എന്ന ആകാംക്ഷയിലാണ്. മോര്‍ട്ട്‌ഗേജിലും സേവിങ്‌സ് നിരക്കിലും ഇതോടെ മാറ്റമുണ്ടാകും.

പലിശ നിരക്ക് കുറഞ്ഞാല്‍ കൂടുതല്‍ പേര്‍ വീടു വാങ്ങാനുള്ള തീരുമാനത്തിലെത്തും. ഇതു വീടു വില ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.കഴിഞ്ഞ തവണത്തെ പലിശ നിരക്കിലെ ചെറിയ മാറ്റം തന്നെ പ്രതിമാസ തിരിച്ചടവില്‍ 28 പൗണ്ടോളം കുറവുണ്ടാക്കി. ഇത്തരം ആശ്വാസ നടപടികള്‍ ജീവിത ചെലവ് ഉയരുമ്പോള്‍ ആശ്വാസമായിരിക്കും. അതിനാല്‍ തന്നെ പലിശ നിരക്ക് കുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും.

Other News in this category



4malayalees Recommends