സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഓണാഘോഷം ഗംഭീരമാക്കി ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍

സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഓണാഘോഷം ഗംഭീരമാക്കി ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍
ഓസ്‌ട്രേലിയന്‍ സ്‌കൂളിലെ കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടി ഓണാഘോഷം നടത്തി മലയാളികള്‍ അസോസിയേഷന്‍. ന്യൂ സൗത്ത് വെയില്‍സിലെ ഗോസ്‌ഫോഡ് സെന്റ് പാട്രിക് സ്‌കൂളില്‍ ആണ് കുട്ടി മാവേലിയും പൂക്കളവും തിരുവാതിരയും ചെണ്ടമേളവും അടക്കം കളറായി ഓണാഘോഷം അരങ്ങേറിയത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്ന് വന്ന് ഓസ്ട്രേലിയയില്‍ സ്ഥിര താമസമാക്കിയ മാതാപിതാക്കളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്.

ഗോസ്‌ഫോഡിലെ മലയാളി അസോസിയേഷനും, അവിടെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ഓണാഘോഷം പതിവാണെങ്കിലും വിദേശികള്‍ക്കായി ഇത്തരത്തിലുള്ള ഓണാഘോഷം പതിവുള്ളതല്ല. ആദ്യമായാണ് മലയാളി അസോസിയേഷന്‍ ഓസ്ടേലിയയില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മലയാളി അസോസിയേഷന്‍ ഓണാഘോഷം. ഓണാഘോഷം മലയാളത്തനിമയോടുകൂടി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് മലയാളി അസോസിയേഷന്‍ ഓഫ് ഗോസ്ഫോര്‍ഡിന്റെ പ്രസിഡന്റ ബിന്റോ മംഗലശ്ശേരി പ്രതികരിച്ചത്.

Other News in this category



4malayalees Recommends