പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു ; വിമര്‍ശനം

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു ; വിമര്‍ശനം
പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു.നിയമ വിരുദ്ധമായ സാന്നിധ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്.

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സാന്നിധ്യം നിയമവിരുദ്ധമാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ തുടര്‍ന്നാണ് പ്രമേയം.

പ്രമേയത്തിനെ അനുകൂലിച്ച് 124 രാജ്യങ്ങള്‍ വോട്ടു ചെയ്തപ്പോള്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെ 43 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇസ്രയേലും അമേരിക്കയും ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

പ്രമേയത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളെ ഓസ്‌ട്രേലിയയ്ക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു.

അതേ സമയം ഇസ്രയേല്‍ വിഷയത്തില്‍ ഓസ്‌ട്രേലിയ വോട്ട് ചെയ്യണമായിരുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു.

Other News in this category



4malayalees Recommends