ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു ; പലിശ നിരക്ക് കുറക്കുമോ എന്ന ചര്‍ച്ചയും സജീവം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു ; പലിശ നിരക്ക് കുറക്കുമോ എന്ന ചര്‍ച്ചയും സജീവം
ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ജൂലൈ ആഗസ്ത് മാസങ്ങളിലെ കണക്കുകളാണ് പുറത്തുവന്നത്. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് ആഗസ്ത് മാസത്തില്‍ 4.2 എന്ന നിരക്കില്‍ തുടരുകയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ജോലി ലഭിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഉയര്‍ന്ന പലിശ നിരക്ക് സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയിട്ടുണ്ടെങ്കിലും തൊഴില്‍ വിപണി ശക്തമായി തുടരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം അമേരിക്ക പലിശ നിരക്ക് കുറച്ചുപോലെ ഓസ്‌ട്രേലിയന്‍ റിസര്‍വ്വ് ബാങ്കും പലിശ നിരക്ക് കുറക്കണമെന്ന ആവശ്യം ഉയരുകയാണ്.

എന്നാല്‍ പലിശ നിരക്ക് കുറക്കാനുള്ള യുഎസ് ഫെഡ് തീരുമാനം ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.

ഉയര്‍ന്ന പണപ്പെരുപ്പം കുറയ്ക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends