തൊഴില്‍ സമ്മര്‍ദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍

തൊഴില്‍ സമ്മര്‍ദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍
തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി സ്വദേശിയായ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴില്‍ സമ്മര്‍ദ്ദം ഇവൈയില്‍ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയില്‍ പറയുന്നു.

ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയര്‍മാന്‍ രാജീവ് മെമാനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയില്‍ സന്ദേശം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.



Other News in this category



4malayalees Recommends