സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവം ; മലയാളി യുവതിയ്ക്ക് ലൈസന്‍സോ വാഹനത്തിന്‌ ഇന്‍ഷുറന്‍സോ ഇല്ല ; അറസ്റ്റിലായ യുവതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങള്‍

സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവം ; മലയാളി യുവതിയ്ക്ക് ലൈസന്‍സോ വാഹനത്തിന്‌ ഇന്‍ഷുറന്‍സോ ഇല്ല ; അറസ്റ്റിലായ യുവതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങള്‍
ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. ടേബ്ലി റോഡില്‍ താമസിക്കുന്ന 42 കാരി സീന ചാക്കോയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച ബുള്‍ഡ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടര്‍ന്ന് 62 കാരിയായ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. വില്‍സ്ലോ റോഡിലൂടെ വാഹനമോടിക്കവേ സീനയുടെ വാഹനം സൈക്കിള്‍ യാത്രക്കാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സൈക്കിള്‍ യാത്രക്കാരിയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചു.

സെപ്തംബര്‍ 17 ചൊവ്വാഴ്ച ക്രൗണ്‍ കോടതിയില്‍ ഹാജരായ സീനയ്‌ക്കെതിരെ അപകടകരമായ ഡ്രൈവിങ് നടത്തിയതായുള്ള കുറ്റം ചുമത്തി. അപകടകരമായ ഡ്രൈവിങ്, റോഡ് അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോകല്‍, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിക്കുക എന്നി ഗുരുതര കുറ്റങ്ങളാണ് സീന ചാക്കോ നേരിടുന്നത്. ഒക്ടോബര്‍ 21 ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാകണം.

ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാത്തതിനാല്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഗുരുതരാവസ്ഥ കണക്കാക്കിയാകും ശിക്ഷ. ഇന്‍ഷനുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ വാഹനം പിടിച്ചെടുക്കാനാകും.വാഹനം ഓടിക്കുന്നയാള്‍ ഇന്‍ഷുറന്‍സ് എടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന അപകടത്തിന്റെ നഷ്ടപരിഹാരം സ്വയം അടച്ചു തീര്‍ക്കണ്ടിവരും.

Other News in this category



4malayalees Recommends