പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകാതെ മോണിറ്ററി പോളിസി കമ്മിറ്റി; യുഎസ് ഫെഡറല്‍ റിസര്‍വ് നീക്കം കണ്ടില്ലെന്ന് നടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം കടുപ്പിച്ച് നില്‍ക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസമില്ല

പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകാതെ മോണിറ്ററി പോളിസി കമ്മിറ്റി; യുഎസ് ഫെഡറല്‍ റിസര്‍വ് നീക്കം കണ്ടില്ലെന്ന് നടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം കടുപ്പിച്ച് നില്‍ക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസമില്ല
ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ പലിശ നിരക്കുകള്‍നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചെങ്കിലും ഇത് ബ്രിട്ടന്റെ കേന്ദ്രബാങ്ക് തീരുമാനത്തെ സ്വാധീനിച്ചില്ല. കഴിഞ്ഞ മാസം ആദ്യമായി പലിശ കുറച്ച ശേഷം 5 ശതമാനത്തില്‍ തന്നെ നിരക്ക് നിലനിര്‍ത്താനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്.

പണപ്പെരുപ്പം സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളാണ് ബാങ്ക് തീരുമാനത്തെ സ്വാധീനിച്ച ഘടകം. ആഗസ്റ്റില്‍ വാര്‍ഷിക നിരക്ക് 2.2 ശതമാനത്തിലാണന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ബാങ്ക് ലക്ഷ്യമിട്ട 2 ശതമാനത്തിലെത്തിയെങ്കിലും ഇതിന് ശേഷം നിരക്ക് ഉയരുകയാണ് ചെയ്തത്.

മഹാമാരിക്ക് ശേഷം കഴിഞ്ഞ മാസമാണ് ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശകള്‍ കുറച്ചത്. ഇക്കുറി നിരക്ക് കുറച്ചില്ലെങ്കിലും നവംബറില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 30ന് ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന ബജറ്റിന്റെ വിവരങ്ങളും ഇതില്‍ ഉണ്ടാകുമെന്നത് സവിശേഷതയാണ്.

കടമെടുപ്പ് ചെലവുകള്‍ കുറയുന്ന സൂചനകള്‍ വരുന്നതിനാല്‍ പലിശ നിരക്കുകള്‍ കുറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി. നിരക്കുകള്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കാന്‍ കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണന്ന് ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. വിലക്കയറ്റം പ്രതീക്ഷിച്ചതിലും അല്‍പ്പം വേഗത്തില്‍ മുന്നേറുന്നതാണ് നിരക്ക് നിലനിര്‍ത്താന്‍ ബാങ്കിനെ കൊണ്ട് തീരുമാനം എടുപ്പിച്ചത്.

Other News in this category



4malayalees Recommends